ഐ.ഒ.സി ഡിപ്പോയിലെ സമരം: ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷം
കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫറോക്ക് ഡിപ്പോക്ക് കീഴിലെ ട്രക്ക് ഉടമകളും തൊഴിലാളികളും നടത്തുന്ന സമരം തുടരുന്നതിനിടെ ജില്ലയുടെ പലഭാഗങ്ങളിലും ഇന്ധനക്ഷാമം രൂക്ഷമായി. നിലവിലെ സ്റ്റോക്ക് തീര്‍ന്നതോടെ നഗരത്തിലെ ഐ.ഒ.സി പമ്പുകള്‍ ഇന്നലെ അടച്ചിട്ടു. ഇതോടെ മറ്റു കമ്പനികളുടെ പമ്പുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ നീണ്ടനിരയായിരുന്നു. സമരം ഇനിയും തുടരുമെന്ന വാര്‍ത്തകള്‍ വന്നതോടെ ഇന്ധന വിതരണം പൂര്‍ണമായി നിലയ്ക്കുമെന്ന ആശങ്കയില്‍ ആളുകള്‍ വാഹനവുമായി പമ്പുകളിലെത്തി ഇന്ധനം ശേഖരിക്കുകയാണ്.
ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ദിവസം ഐ.ഒ.സി അധികൃതരും തൊഴിലാളി സംഘടനാ പ്രതിനിധികളും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്ധന പ്രതിസന്ധി ശക്തമായത്. സമരം ഇനിയും മുന്നോട്ടുപോയാല്‍ ഐ.ഒ.സിക്ക് കീഴിലുള്ള മുഴുവന്‍ പമ്പുകളും അടയ്‌ക്കേണ്ടിവരും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പെട്രോളും ഡിസലും ഫറോക്ക് ഡിപ്പോയില്‍ നിന്നാണ് ബങ്കുകളില്‍ എത്തിക്കുന്നത്. മലബാറിലെ 60 ശതമാനത്തിലേറെ ബങ്കുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കീഴിലാണെന്നതും ഇന്ധനക്ഷാമം രൂക്ഷമാക്കുന്നു.
ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, ട്രേഡ് യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് സമരം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."