HOME
DETAILS
MAL
തൃശ്ശൂര്‍ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; ജനങ്ങള്‍ ഭീതിയില്‍
backup
October 25 2016 | 08:10 AM
ദേശമംഗലം: 1990കളില്‍ നിരന്തര ഭൂചലനകേന്ദ്രമായിരുന്ന ദേശമംഗലം, വരവൂര്‍ മേഖലയില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തുടര്‍ ഭൂചലനങ്ങള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.10ന് മേഖലയില്‍ അനുഭവപ്പെട്ട ഭൂചലനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി.
വലിയ ശബ്ദത്തോടെ അനുഭവപ്പെട്ട ചലനം മൂന്ന് സെക്കന്റോളം നീണ്ടുനിന്നതായി നാട്ടുകാര്‍ പറയുന്നു. വീടുകളില്‍ സാധനങ്ങളും പാത്രങ്ങളുമൊക്കെ വലിയ ശബ്ദത്തോടെ കുലുങ്ങി. പലരും വീടിന് പുറത്തേക്ക് ഇറങ്ങിയോടി. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ദേശമംഗലത്തോടൊപ്പം വരവൂര്‍, ആറങ്ങോട്ടുകര, തലശ്ശേരി, ചെറുതുരുത്തി മേഖലയിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."