HOME
DETAILS

അവനെയോ അവന്റെ ദൂതരെയോ കുറിച്ച് ചിന്തിക്കുമ്പോഴേക്ക് കണ്ണുനിറയും

  
backup
May 15 2016 | 06:05 AM

%e0%b4%85%e0%b4%b5%e0%b4%a8%e0%b5%86%e0%b4%af%e0%b5%8b-%e0%b4%85%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%82%e0%b4%a4%e0%b4%b0%e0%b5%86%e0%b4%af%e0%b5%8b-%e0%b4%95%e0%b5%81

തയാറാക്കിയത്: 

ശഫീഖ് വഴിപ്പാറ

? ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ആഖ്യാനമാണ് 'ദൈവത്തിന്റെ പുസ്തക'ത്തില്‍ കൂടുതലുള്ളതെങ്കിലും മുഖ്യപ്രമേയം മുഹമ്മദ് നബിയാണ്. മുഹമ്മദ് നബിയെ പുരസ്‌കരിച്ച് ഒരു നോവല്‍ എഴുതാനുണ്ടായ സാഹചര്യം


-ഇന്നത്തെ ലോകാവസ്ഥയില്‍ മുഹമ്മദ് നബിയെ പുരസ്‌കരിച്ച് നോവലെഴുതുന്നതിന് ഒരുപാട് രാഷ്ട്രീയപ്രാധാന്യമുണ്ട്. ഒന്നാമതായി പാശ്ചാത്യ പദാര്‍ഥവാദ വീക്ഷണക്കാര്‍ പ്രവാചകനെ അവഹേളിച്ച് ചിത്രീകരിക്കുന്നതിനെതിരായ പ്രതിരോധം. രണ്ടാമതായി മുഹമ്മദ് നബിയുടെയും ഇസ്‌ലാമിന്റെയും പേരു പറഞ്ഞ് ക്രൂരതകള്‍ കാണിക്കുന്ന ഭീകരവാദികളെ താത്വികമായി പരാജയപ്പെടുത്തല്‍. എന്നാല്‍ ബുദ്ധിപരമായ ഇത്തരം ന്യായങ്ങള്‍ക്കെല്ലാമുപരി കുട്ടിക്കാലത്തേ അമ്മ വളര്‍ത്തിയെടുത്ത കൃഷ്ണനോടെന്ന പോലുള്ള നബിസ്‌നേഹമായിരുന്നു ഇത്തരമൊരു നിയോഗത്തിലേക്ക് എന്നെ നയിച്ചത്. 'ഉണ്ണ്യേ നമുക്ക് കൃഷ്ണനെന്ന പോലെ തന്നെയാണ് ഖയ്യൂമിന് നബിയും. രണ്ടുപേരും ഒരേതരക്കാരാ.' അമ്മയുടെ ഈ വാക്കുകള്‍ ഇപ്പോഴും എന്റെ മനസില്‍ മുഴങ്ങുന്നുണ്ട്.
കൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും സ്വഭാവസാമ്യങ്ങള്‍ വിശദീകരിച്ച് ഓഷോ എഴുതുന്നതിനും ഭഗവദ് ഗീതയുടെയും വിശുദ്ധ ഖുര്‍ആനിന്റെയും സാദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡോ. മുഹമ്മദ് ഖാന്‍ ഡുറാനി പുസ്തകമിറക്കുന്നതിനും മുന്‍പാണ് കരുമത്തില്‍ പുത്തന്‍വീട്ടില്‍ ജാനകിയമ്മയുടെ മേല്‍പ്പറഞ്ഞ കണ്ടുപിടിത്തമെന്ന് ഓര്‍ക്കണം!
അല്ലെങ്കിലും എനിക്ക് ഉറപ്പുണ്ട്, ലോകഭാഷകളില്‍ മലയാളത്തിലൂടെ തന്നെയായിരിക്കണം നോവലില്‍ നബിചരിതം ആവിഷ്‌കരിക്കപ്പെടേണ്ടത്. പ്രവാചകന്റെ കാലത്ത് തന്നെ ചേരമാന്‍ പെരുമാളെന്ന മലയാളി രാജാവിന്റെ, ഇസ്‌ലാമില്‍ ആകൃഷ്ടനായി അറേബ്യയിലേക്കുള്ള പോക്ക്. ഉല്‍കൃഷ്ടരായ പ്രചാരകരിലൂടെ മൂല്യവത്തായൊരു ജീവിതസംഹിതയെന്ന നിലക്ക് കേരളത്തിലുള്ള ഇസ്‌ലാമിന്റെ വളര്‍ച്ച. അറബിമലയാളം. പൊതുവെ സമത്വവാദ നീതിന്യായ ദര്‍ശനങ്ങളോടുള്ള ആകര്‍ഷണത്താല്‍ റസൂലിനോട് മലയാളികള്‍ക്കുള്ള ആഭിമുഖ്യം. സ്ത്രീയോടുള്ള നബിയുടെ ആദരവും പെണ്‍മലയാളമെന്ന കേരളപ്പേച്ചിന്റെ അറിയപ്പെടലും. ഇങ്ങനെ എത്രയോ അര്‍ഹതകളുണ്ട് മലയാളത്തിന് നബിയുടെ ചരിതം നോവലില്‍ ആവിഷ്‌കരിക്കാന്‍. ദുര്‍ബലനായ എനിക്കു വേണ്ടി കാക്കേണ്ടിയിരുന്നില്ല, സി.വി രാമന്‍ പിള്ളയെപ്പോലുള്ള മഹാബലവാന്മാര്‍ ഇക്കാര്യം മുന്നേ ചെയ്ത് പോകേണ്ടിയിരുന്നു എന്ന് മാത്രം.

? ആശയങ്ങളുടെയും കാലഘട്ടങ്ങളുടെയും ഒരു പ്രപഞ്ചം തന്നെ താങ്കള്‍ ഈ നോവലില്‍ പണിതിരിക്കുന്നു. ദൈവശാസ്ത്രം, ഫിസിക്‌സ്, ചരിത്രം, സംസ്‌കാരം...എല്ലാം ഇതിലുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ തന്നെ ഏറെ സങ്കീര്‍ണത നിറഞ്ഞ ഒന്നാണ് ശിയാ-സുന്നി വൈവിധ്യം. പല ചരിത്രകാരന്മാരും ഈ ഭാഗം വരുമ്പോള്‍ അധികം പറയാതെ പോകാറാണ്. അതുപോലും വിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പരസ്പരം കൂട്ടിമുട്ടാതെ, വൈരുധ്യങ്ങള്‍ വരാതെ എങ്ങനെ എല്ലാം കാത്തു

-നോവല്‍ എന്നു പറഞ്ഞാല്‍ അതില്‍ എല്ലാ കള്‍ച്ചറല്‍ രജിസ്റ്ററുകളും കടന്നുവരണമെന്ന് വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഞാന്‍. ഫിസിക്‌സും കെമിസ്ട്രിയും ന്യൂറോളജിയും സൈക്കോളജിയും ചരിത്രവും ദൈവശാസ്ത്രവും തത്വശാസ്ത്രവും എല്ലാം. കഥയായാലും നോവലായാലും കവിത പോലെ കാവ്യാത്മകമായി ഇരിക്കണമെന്ന മലയാളികളുടെ ഉള്‍വാശി ഒട്ടും ശരിയല്ല. എയര്‍പോര്‍ട്ട്, എയര്‍ ബസ് എന്നെല്ലാം പേരുള്ള ഇംഗ്ലീഷ് നോവലുകള്‍ വായിച്ച് നോക്കൂ. വിമാനം പറത്തുന്ന പണി പോലും അവ വച്ച് പഠിച്ചെടുക്കാം. വിവിധ വിജ്ഞാനശാഖകള്‍ സാഹിത്യകൃതികളില്‍ കൈകാര്യം ചെയ്യുമ്പോഴേ അവ നമ്മുടെ മാതൃഭാഷയ്ക്ക് വഴങ്ങിക്കിട്ടൂ.
ഇസ്‌ലാമിക ചരിത്രത്തിലെ ശിയാ-സുന്നി വൈരുധ്യങ്ങളെക്കുറിച്ച് ആഴമേറിയ ജ്ഞാനമൊന്നും എനിക്കില്ല. ആ വഴിക്ക് വലിയ ഗവേഷണങ്ങളും നടത്തിയിട്ടില്ല. എന്നിട്ടും ആ ഭാഗം വിജയിച്ചിട്ടുണ്ടെങ്കില്‍ അത് ഞാന്‍ പ്രവാചക ചേതനയെ ആഞ്ഞുപിടിച്ചതു കൊണ്ടാണ്. വിടാതെ, വിടാതെ ആഞ്ഞുപിടിച്ചതു കൊണ്ടാണ്-അര്‍ക്ക സമാനമായ പ്രവാചക മനസിന്റെ തേജസിന് മുന്‍പില്‍ മഞ്ഞു പോലെ എല്ലാ വൈരുധ്യങ്ങളും മാഞ്ഞു പോകും. അവിടെ പിന്നെ ദൈവസമക്ഷം സമന്മാരായ മനുഷ്യര്‍ മാത്രം.
നമ്മള്‍ നമ്മുടെ അല്‍പ്പത്തരം വച്ച് അളക്കാന്‍ പോകാതിരുന്നാല്‍ തന്നെ ദൈവദൂതര്‍ നമുക്കെല്ലാം പറഞ്ഞുതരും.

? ന്യൂയോര്‍ക്കിലേക്കും ബഗ്ദാദിലേക്കും ഫലസ്തീനിലേക്കും കഥാസന്ദര്‍ഭം ചാഞ്ഞുചെരിയുമ്പോഴും ത്രേതായുഗത്തിലേക്കും ആറാം നൂറ്റാണ്ടിലേക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കും കഥാഗതി പോകുമ്പോഴും കുറ്റിയറ്റു പോകാത്ത ഒരു പൊന്നാനി ബന്ധം 'ദൈവത്തിന്റെ പുസ്തക'ത്തില്‍ കാണാന്‍ കഴിയും. ജനിച്ചു വളര്‍ന്ന നാടിനപ്പുറം താങ്കള്‍ക്ക് പൊന്നാനി എന്താണ്
-സ്വന്തം നാടായ പൊന്നാനിയെ വിട്ട് എനിക്ക് കളിക്കാന്‍ കഴിയില്ല. എന്നെ ഞാനാക്കിത്തീര്‍ത്തത് ആ നാടും നാട്ടാരുമാണ്. സ്വദേശം എന്നതില്‍ കവിഞ്ഞ പ്രാധാന്യവും പൊന്നാനിക്ക് ഞാന്‍ നല്‍കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ അതിന്റെ തലസ്ഥാനപദവി പൊന്നാനി മാത്രമേ അര്‍ഹിക്കുന്നുള്ളൂ.
എഴുത്ത് സമം എഴുത്തുകാരന്‍ എന്ന ആപ്തവാക്യത്തെ എഴുത്തുകാരന്‍ സമം അവന്റെ നാട് എന്നു കൂടി നീട്ടിപ്പറയേണ്ടി വരും. അതുകൊണ്ടാണ് ലോകത്തെ സത്യസന്ധരായ എല്ലാ എഴുത്തുകാര്‍ക്കും ഭൂമിയുടെ കേന്ദ്രബിന്ദു സ്വന്തം നാടായിത്തീര്‍ന്നത്.

? താങ്കളുടെ 'സൂഫി പറഞ്ഞ കഥ,' 'ജീവിതത്തിന്റെ പുസ്തകം,' 'ദൈവത്തിന്റെ പുസ്തകം,' എന്നീ നോവലുകളിലെല്ലാം തദ്ദേശീയ ഹിന്ദു-മുസ്‌ലിം ഇഴയടുപ്പം പശ്ചാത്തലമായി വര്‍ത്തിക്കുന്നതിന്റെ രാഷ്ട്രീയം

-'സൂഫി പറഞ്ഞ കഥ', 'ചരമവാര്‍ഷികം', 'ജീവിതത്തിന്റെ പുസ്തകം', 'ദൈവത്തിന്റെ പുസ്തകം' എന്നീ കൃതികളിലെല്ലാം കേരളീയമായ മതമൈത്രിബോധത്തിന്റെ പല തരത്തിലുള്ള ആവിഷ്‌കാരം കാണാം. അന്തര്‍ദേശീയതലത്തില്‍ നോക്കിയാലും ദേശീയതലത്തില്‍ നോക്കിയാലും ഏറ്റവും പൊളിറ്റിക്കലി കറക്ടായിട്ടുള്ളതാണ് നമ്മുടെ ആ സാംസ്‌കാരിക പൈതൃകം. ബാല്യകാലം എന്നില്‍ നിന്ന് റദ്ദ് ചെയ്ത് കളയാതെ എന്നെ ഒരു വര്‍ഗീയവാദിയാക്കാന്‍ സാധ്യമല്ല. വാക്കിലും എഴുത്തിലുമെല്ലാം വര്‍ഗീയ വിരുദ്ധത പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നത് എന്റെ ജന്മനിയോഗമാണ്.

? മലബാറിലെ മാപ്പിള-കീഴാള ബന്ധത്തിന്റെ വേരുകള്‍ ഓര്‍മിപ്പിക്കുന്നതിന്റെ സമകാലിക പ്രസക്തി

-കള്ളപ്രചാരണങ്ങള്‍ക്കും വിദ്വേഷപ്രസരണങ്ങള്‍ക്കും ചരിത്രത്തെ ദുരുപയോഗപ്പെടുത്തുമ്പോള്‍ നേര് വികാരതീഷ്ണമായി ആവിഷ്‌കരിക്കേണ്ടത് സാഹിത്യകാരന്മാരുടെ ഉത്തരവാദിത്തമാണ്. മലബാറിലെ മാപ്പിളമാരും കീഴാളരുമൊന്നും അസുരന്മാരായിരുന്നില്ല, ദേവന്മാരായിരുന്നെന്ന് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് മുന്നില്‍ വിളിച്ച് പറയുക തന്നെവേണം.

? ഈ നോവലെഴുത്തിന്റെ ഒരുക്കങ്ങള്‍ എങ്ങനെയൊക്കെയായിരുന്നു

-ആറിഞ്ച് സ്‌കെയിലുമായി ഹിമാലയം അളക്കാന്‍ പോകുന്നവന്റെ വെകളി പോലെയായിരുന്നു 'ദൈവത്തിന്റെ പുസ്തകം' എഴുതാനുള്ള എന്റെ പുറപ്പാട്. പക്ഷേ എന്തിനുമുള്ള ഉപാധിയും പരിഹാരവും ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ടല്ലോ-ഭക്തി. ഭക്തിയുടെ സിദ്ധിവിശേഷത്തെക്കുറിച്ച് ആധുനിക മനശ്ശാസ്ത്രവും വാചാലമാകുന്നുണ്ട്. എനിക്ക് മൗലികമായുള്ള ഗുണം ഏതെന്ന് ചോദിച്ചാല്‍ അത് മാത്രമാണ്. ശരിയായ ഭക്തന്റേതായി ശ്രീരാമകൃഷ്ണ പരമഹംസര്‍ പറയുന്ന എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട്. അവനെയോ അവന്റെ ദൂതരെയോ കുറിച്ച് ചിന്തിക്കുമ്പോഴേക്ക് കണ്ണുനിറയും, തൊണ്ട ഇടറും, അവാച്യമായൊരു അനുഭൂതി വിങ്ങിനിറയും. 'ദൈവത്തിന്റെ പുസ്തക'ത്തില്‍ ശ്രീകൃഷ്ണനെയും നബിയെയും ആവിഷ്‌കരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ കടുത്ത വികാരമൂര്‍ച്ഛയിലായിരുന്നു. പിന്നെ സുഖമാണ്. പണിയില്ല. എഴുത്ത് മറ്റാരോ നടത്തിക്കൊള്ളും.

? വായനക്കാരുടെ പ്രതികരണം ഏതുരീതില്‍

-'ദൈവത്തിന്റെ പുസ്തക'ത്തിലെ നബിഭാഗം 'മാധ്യമം' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നപ്പോഴേ അത്ഭുതകരമായ പ്രതികരണമാണ് വായനക്കാരില്‍ നിന്ന് ലഭിച്ചത്. അനുയായികളാല്‍ ഏറ്റവുമധികം സ്‌നേഹിക്കപ്പെട്ട ലോകനായകന്‍ മുഹമ്മദ് നബി(സ)യാണെന്ന വസ്തുതക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ലെന്ന് അത് തെളിയിച്ചു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലുള്ളവരും പ്രതികരിച്ചു. ഗള്‍ഫില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോള്‍ കരഞ്ഞു കൊണ്ടായിരുന്നു. കരാറെടുത്ത പോലെ ഞങ്ങളുടെ പ്രവാചകനെ പന്നിയായും ചെകുത്താനായും ചിലര്‍ ചിത്രീകരിക്കുമ്പോള്‍ താങ്കളെങ്കിലും അദ്ദേഹത്തെ ഉദാത്തമായി ആവിഷ്‌കരിച്ചല്ലോ. ദൈവം അനുഗ്രഹിക്കും എന്നായിരുന്നു ആ മനുഷ്യന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞത്.
പുസ്തകമായി 'ദൈവത്തിന്റെ പുസ്തകം' ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചതിന് ശേഷവും തുടര്‍ച്ചയായ പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. പെട്ടെന്നുതന്നെ നോവല്‍ രണ്ടാം പതിപ്പിലെത്തി. പക്ഷേ വെറുമൊരു നോവലെന്നതില്‍ കവിഞ്ഞുള്ള കൃതിയുടെ രാഷ്ട്രീയപ്രസക്തി വായനക്കാരിലേക്കും നബി തിരുമേനി ആവിഷ്‌കരിക്കപ്പെട്ട ആദ്യനോവലെന്ന പ്രാധാന്യം മുസ്‌ലിം സമുദായത്തിലേക്കും ഇനിയും പ്രസരിക്കേണ്ടതാണെന്ന അഭിപ്രായം എനിക്കുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  21 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  21 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  21 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago