HOME
DETAILS

പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് മംഗളൂരു അധോലോക ബന്ധം

  
backup
October 25 2016 | 19:10 PM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82

തലശ്ശേരി: തലശ്ശേരിയില്‍ കഴിഞ്ഞദിവസം പിടിയിലായ ക്വട്ടേഷന്‍ സംഘത്തിനു മംഗളൂരുവിലെ അധോലോക നായകന്‍ കാലിയ റഫീഖുമായി ബന്ധമുണ്ടെന്നു പൊലിസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ജില്ലാ പൊലിസ് ചീഫിന്റെ കിഴിലുള്ള ക്രൈംസ്‌ക്വാഡ് കര്‍ണാടകയില്‍ രണ്ടുദിവസമായി അന്വേഷണം നടത്തി വരികയാണ്. അതിനിടെ കഴിഞ്ഞദിവസം പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ കൂടുതല്‍ ചോദ്യംചെയ്യാന്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി പൊലിസ് കോടതിയില്‍ ഹരജി നല്‍കി.
മംഗളൂരുവിലെ ഗുണ്ടാത്തലവനും നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികൂടിയായ ഉഡുപ്പി പടുവദ്രിയിലെ റസീന്‍ (29), കണ്ണൂര്‍ കുടുക്കിമൊട്ടയിലെ കൊട്ടാഞ്ചേരി റയീസ് (25), കാസര്‍കോട് ഉപ്പള നയാബസാറിലെ ബിലാല്‍ (18), ഉഡുപ്പി പടുവദ്രിയിലെ മുഹമ്മദ് അസ്‌വാന്‍ (29) ഉഡുപ്പി ഷിര്‍വയിലെ അബ്ദുല്‍ സമദ് (24), ഉഡുപ്പി ഷിര്‍വയിലെ ഇക്ബാല്‍ (27) എന്നിവരെയാണു 22നു പൊലിസ് അറസ്റ്റുചെയ്തത്. ഇതില്‍ റസീന്‍ മംഗളൂരുവിലെ അധോലോക സംഘവുമായി അടുത്ത ബന്ധമാണുള്ളതെന്നു കര്‍ണാടകയില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്ന ക്രൈംസ്‌ക്വാഡ് വെളിപ്പെടുത്തി. അധോലോക നായകന്‍ കാലിയ റഫീഖുമായി ചേര്‍ന്നു റസീന്‍ നിരവധി ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നതായും ഇയാളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തലശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി വണ്ണത്താന്‍കണ്ടി സജീറിനെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണു ക്വട്ടേഷന്‍ സംഘം തലശ്ശേരിയില്‍ പിടിയിലായത്. തലശ്ശേരിക്കാരനായ ദുബൈയില്‍ ജോലി നോക്കുന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹസിനാണ് തട്ടിക്കൊണ്ടുപോകാന്‍ കരാര്‍ നല്‍കിയത്.  15 ലക്ഷം രൂപയാണ് സജീറിനെ  തട്ടിക്കൊണ്ടുപോകാനായി കരാറുറപ്പിച്ചത്. എസ്.പി സഞ്ജയ്കുമാര്‍ ഗുരുദ്ദീന്റെ നേതൃത്വത്തിലാണു കേസന്വേഷണം പുരോഗമിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago
No Image

ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹരജി തള്ളി; അന്വേഷണ സംഘത്തിന് കോടതിയുടെ നിര്‍ദ്ദേശങ്ങള്‍

Kerala
  •  a month ago
No Image

സാഹിത്യനിരൂപകന്‍ പ്രൊഫ.മാമ്പുഴ കുമാരന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

ജയ് ശ്രീറാം വിളിക്കാന്‍ തയ്യാറായില്ല; മുസ്‌ലിം യുവതിക്ക് ആശുപത്രിക്കു മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചു

National
  •  a month ago
No Image

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് രാത്രികാല യാത്രകള്‍ സുരക്ഷിതമല്ല- ഗ്രീന്‍പീസ് ഇന്ത്യയുടെ സര്‍വേ റിപ്പോര്‍ട്ട്

National
  •  a month ago
No Image

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയില്‍ പൊട്ടിത്തെറി: ഒരു മരണം

Kerala
  •  a month ago
No Image

ഉപാധികളോടെ ശാശ്വത വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് തയ്യാറെന്ന് ഹമാസ്

International
  •  a month ago
No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago