എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ എം.എസ്.ഡബ്ല്യു പ്രോഗ്രാമിലെ പ്രവേശനത്തിനായി ഒക്‌ടോബര്‍ 23ന് നടത്തിയ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒക്‌ടോബര്‍ 28ന് രാവിലെ 10.30ന് സര്‍വകലാശാല അസംബ്ലി ഹാളില്‍ നടക്കുന്ന പ്രവേശനകൗണ്‍സിലിങില്‍ റിപ്പോര്‍ട്ട് ചെയ്യണം. റാങ്ക് ലിസ്റ്റും കൗണ്‍സിലിങിന് ഹാജരാകേണ്ടവര്‍ക്കുള്ള നിര്‍ദേശങ്ങളും സര്‍വകലാശാല വെബ് സൈറ്റില്‍ ലഭ്യമാണ്. പ്രവേശന കൗണ്‍സിലിങിനായി കാള്‍ ലെറ്റര്‍ അയക്കുന്നതല്ല.
പരീക്ഷാ തിയതി
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ജെനറ്റിക് എന്‍ജിനീയറിങ് ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 11ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 1 വരെയും 50 രൂപ പിഴയോടെ 2 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 5 വരെയും സ്വീകരിക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.പി.ഇ (2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ നവംബര്‍ 4ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഒക്‌ടോബര്‍ 27 വരെയും 50 രൂപ പിഴയോടെ 28 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 31 വരെയും സ്വീകരിക്കും.
വൈവാ വോസി പരീക്ഷ
സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ 2014-16 ബാച്ചിന്റെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം കോഴ്‌സിന്റെ വൈവാ വോസി പരീക്ഷ നവംബര്‍ 8ന് രാവിലെ 10.30ന് ലീഗല്‍ തോട്ടില്‍ വച്ച് നടത്തും.
പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ എന്‍ജിനീയറിങ് ആന്‍ഡ് നെറ്റ് വര്‍ക്ക് ടെക്‌നോളജി ഡിഗ്രി കോഴ്‌സിന്റെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയ്ക്കും ഉള്ള അപേക്ഷകള്‍ പിഴകൂടാതെ നവംബര്‍ 2 വരെയും 50 രൂപ പിഴയോടെ 3 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 7 വരെയും സ്വീകരിക്കും.
പ്രോജക്ട് വെവാ വോസി പരീക്ഷാ തിയതി
നവംബര്‍ 2ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്.സി മാത്തമാറ്റിക്‌സ് (പ്രൈവറ്റ് സ്റ്റഡി - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവാ വോസിയും തിരുവല്ല മാര്‍ തോമാ കോളജില്‍ വച്ച് നവംബര്‍ 3ന് നടത്തുതിനായി മാറ്റി.
സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസിലെ എം.എസ്.സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഫോ 0468-2323957, 9446705344.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."