പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
റാഞ്ചി: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ലക്ഷ്യവുമായി ഇന്ത്യ ഇന്നു ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിനിറങ്ങും. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ നാടായ റാഞ്ചിയിലാണ് നാലാം ഏകദിനം. ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ രണ്ടാം ഏകദിനത്തില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ മൂന്നാം ഏകദിനത്തില്‍ നായകന്റേയും ഉപ നായകന്റേയും മികവില്‍ ഏഴു വിക്കറ്റിന്റെ വിജയമാഘോഷിച്ച് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-1നു മുന്നിലാണ് ടീം ഇന്ത്യ. മൂന്നു ഏകദിനങ്ങളിലും കളിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തും.
ഓപണിങ്ങില്‍ രോഹിത് ശര്‍മ- അജിന്‍ക്യ രഹാനെ സഖ്യം ക്ലിക്കാകാത്തതാണ് ഇന്ത്യയെ വലയ്ക്കുന്ന ഏക ഘടകം. പാര്‍ട്ട് ടൈം ബൗളറായ കേദാര്‍ ജാദവടക്കമുള്ള ബൗളിങ് നിര മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്.
പരമ്പരയില്‍ ശ്വാസം നിലനിര്‍ത്താന്‍ കിവികള്‍ക്ക് വിജയം അനിവാര്യമാണ്. ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെട്ട അവര്‍ രണ്ടാം ഏകദിനം വിജയിച്ച് തിരിച്ചെത്തിയെങ്കിലും മൂന്നാം പോരില്‍ കാര്യങ്ങള്‍ അവതാളത്തിലായി. തോറ്റെങ്കിലും മൂന്നാം പോരില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് അവര്‍ക്ക് ആശ്വാസമാകുന്നു. ഗുപ്റ്റിലും ടെയ്‌ലറുമായിരുന്നു ഫോമിലെത്താന്‍ വിഷമിച്ചവര്‍. കെയ്ന്‍ വില്ല്യംസനും ടോം ലാതവും മധ്യനിരയും വാലറ്റവും കാണിക്കുന്ന പോസിറ്റീവ് സമീപനമാണ് അവര്‍ക്ക് ആശ്വസം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."