HOME
DETAILS
MAL
മാണിയൂര്‍ കായല്‍ നികത്തല്‍: പ്രമേയം പാസാക്കി
backup
October 25 2016 | 19:10 PM
എടപ്പാള്‍: കാവില്‍പടിയിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രി അനധികൃതമായി മാണിയൂര്‍ കായല്‍ നികത്തിയതിനെതിരേ കാലടി ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. കായല്‍ പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കണമെന്നും ഇതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കാനും പ്രമേയം നിര്‍ദേശിച്ചു.
കൂടാതെ കാലടി പഞ്ചായത്തിലെ മറ്റിടങ്ങളില്‍ നികത്തിയ തണ്ണീര്‍തടങ്ങളും പൂര്‍വസ്ഥിതിയിലാക്കാനും പ്രമേയം ആവശ്യപ്പെട്ടു. മൂന്നാം വാര്‍ഡ് അംഗം നൗഫല്‍ സി. തണ്ടിലമാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."