കൊലപാതക രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ ആരാണ് ?
പാലക്കാട് : കേരളത്തില്‍ കൊലപാതകവും സംഘട്ടനങ്ങളും പാര്‍ട്ടി നയമായി സ്വീകരിച്ചു പോരുന്നത് മാര്‍കിസ്റ്റ് പാര്‍ട്ടിയും, ഇടതുമുന്നണിയുമാണെന്ന വസ്തുത മറച്ചുവെച്ച് കാന്തപുരവും അദ്ദേഹത്തിന്റെ അനുയായികളും നടത്തിക്കൊണ്ടിരിക്കുന്ന ഗീബല്‍സിയന്‍ പ്രചരണം മണ്ണാര്‍ക്കാട്ട് എ.പി ഗ്രൂപ്പിന് ബൂമറാങ്ങാകുന്നു. പാര്‍ട്ടി വിട്ട് പുറത്ത് പോയതിന്റെ പേരില്‍ ഒഞ്ചിയത്തെ സഖാവ് ടി.പി ചന്ദ്രശേഖരനെ പതിയിരുന്നു അക്രമിച്ച് വെട്ടികൊലപ്പെടുത്തിയത് സി.പി.എം. ഇത് ആരോപണമല്ല വസ്തുതയാണ്. ഈ കേസിലാകട്ടെ മുഴുവന്‍ പ്രതികള്‍ പാര്‍ട്ടി നേതാക്കളും. കണ്ണൂര്‍ അരിയില്‍ 20 വയസ്സുകാരനായ അബ്ദുല്‍ ശുക്കൂറിനെ പട്ടാപകല്‍ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി വിചാരണ നടത്തി വെട്ടി നുറുക്കിയത് സി.പി.എം. ഈ കേസില്‍ പ്രതികളായി ജയിലില്‍ പോയത് പി. ജയരാജനും, ടി.വി രാജേഷ് എം.എല്‍.എയും. നേതാവിന്റെ കാറിന് കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഈ വിദ്യാര്‍ഥിയെ അരിഞ്ഞ് വീഴ്ത്തിയത്. കതിരൂര്‍ മനോജ്, ഫസല്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങി മാര്‍ക്കിസ്റ്റുകാരുടെ കൊലകത്തിക്ക് ഇരയായവരുടെ പട്ടിക ഇങ്ങനെ നീണ്ടുപോവുന്നു. ഇല്ലാത്ത കഥ മെനഞ്ഞ് നിരപരാധിയായ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരണം നടത്തുന്നവര്‍ മേല്‍ പറഞ്ഞ കൊലപാതകികള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഭരണത്തിലേറാന്‍ അവസരം ഒരുക്കുകയല്ലെ, യഥാര്‍ത്ഥത്തില്‍ ചെയ്തുവരുന്നത് എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വെള്ളം കുടിക്കുകയാണ് കാന്തപുരവും അനുയായികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."