ടാറ്റാ സണ്‍സ്: മിസ്ത്രിയും നിയമത്തിന്റെ വഴിയേ
ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് ചെയര്മാന് പദവിയില്‍ നിന്നും സൈറസ് മിസ്ത്രിയെ ഒഴിവാക്കിയ സംഭവം വിവാദത്തിലേക്ക്. തന്നെ നീക്കിയതിനെതിരേ രത്തന്‍ ടാറ്റ, ടാറ്റ ഗ്രൂപ്പ്, ടാറ്റ ട്രസ്റ്റുകള്‍ എന്നിവര്‍ക്കെതിരേ സൈറസ് മിസ്ത്രി നാഷനല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ കേവിയറ്റ് ഹരജി സമര്പിച്ചതയാണ് വാര്‍ത്ത.
സൈറസ് മിസ്ത്രിക്കെതിരേ ടാറ്റാ സണ്‍സ്, രത്തന്‍ ടാറ്റ, സര് ദൊരാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവരും ട്രിബ്യൂണലില്‍ കേവിയറ്റ് ഹരജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ താന്‍ നിയമ നടപടികളിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സൈറസ് നിഷേധിച്ചിട്ടുണ്ട്.
അന്യായമായ രീതിയിലാണ് തന്നെ പുറത്താക്കിയതെന്നാണ് മിസ്ത്രി അഭിപ്രായപ്പെട്ടിരുന്നു.
തിങ്കളാഴ്ചയാണ് മിസ്ത്രിയെ പുറത്താക്കുന്നതായി ടാറ്റ പ്രഖ്യാപിച്ചിരുന്നത്. 2012 ലാണ് സൈറസ് പി. മിസ്ത്രിയെ ടാറ്റാ സണ്‍സ് ചെയര്‍മാനായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."