എള്ള് കൃഷിയില്‍ പരീക്ഷണവുമായി മുതുകാട് പ്രകാശന്
പൂക്കോട്ടുംപാടം: കര നെല്‍കൃഷിയില്‍ നിന്നും വേറിട്ട് എള്ള് കൃഷിയില്‍ പരീക്ഷണം നടത്തുകയാണ് മണ്ണാത്തി പൊയിലെ സമ്മിശ്ര കൃഷിക്കാരനായ മുതുകാട് പ്രകാശന്.
വീടിനു സമീപമുള്ള തുടിക്കൊട് പാട്ടത്തിനെടുത്ത രണ്ട് ഏക്കര്‍ കരഭൂമിയിലാണ് ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ എള്ള് വിത്തുകള്‍ പാകിയത്. അമരമ്പലം കൃഷി ഓഫീസര്‍ ലിജു അബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് കൃഷി ആരംഭിച്ചിട്ടുള്ളത്.
ആലപ്പുഴയില്‍ നിന്നാണ് കൃഷിക്കാവശ്യമായ വിത്ത് എത്തിച്ചത്. റബര്‍ തോട്ടമായിരുന്ന കൃഷിയിടം ഉഴുതുമറിച്ചു എള്ള് കൃഷിക്കാവശ്യമായ നിലമൊരുക്കുകയായിരുന്നു. കാര്‍ഷിക വായ്പ ഉപയോഗിച്ചാണ് പ്രകാശന് കൃഷി നടത്തി വരുന്നത്. ഭൂമി കൃഷിയിടമാക്കി എള്ള് കൃഷി നടത്താന്‍ ഇപ്പോള്‍ 20,000 രൂപയോളം ചെലവ് വന്നിട്ടുണ്ട്.
കിലോയ്ക്ക് 100 രൂപയാണ് ഇപ്പോള്‍ എള്ളിനുള്ളത്. കാലാവസ്ഥ അനുകൂലമായാല്‍ കൃഷി ലാഭാകരമാകുമെന്നും വിളവു ലഭിക്കുന്ന എള്ള് കര്‍ഷകര്‍ക്ക് വിത്തായും , അല്ലാതെയും വില്പന നടത്താനാണ് പ്രകാശന്റെ തീരുമാനം.
ജൈവ പച്ചക്കറി കൃഷി, പശു വളര്‍ത്തല്‍, നെല്‍കൃഷി തുടങ്ങിയ കൃഷികളും ഇതോടൊപ്പം നടത്തി വരുന്നുണ്ട്.
പഞ്ചായത്തിന്റെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള പുരസ്കാരവും,നെല്‍കൃഷി കര്‍ഷകനുള്ള പുരസ്കാരവും പ്രകാശനെ തേടിവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."