HOME
DETAILS
MAL
മലേഷ്യയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം: ആറ് മരണം
backup
October 25 2016 | 19:10 PM
കോലാലംപൂര്‍: മലേഷ്യയിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് ഇന്ത്യന്‍ വംശജരടക്കം ആറ് മരണം. സിംഗപ്പൂര്‍ അതിര്‍ത്തി മേഖലയിലെ ജോഹര്‍ സംസ്ഥാനത്തെ സുല്‍ത്താനാ ആമിനാ സര്‍ക്കാര്‍ ആശുപത്രിയിലാണ് തീപിടിത്തം. നൂറ്കണക്കിന് രോഗികളെയും ആശുപത്രി ജീവനക്കാരെയും കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടു മണിക്കൂറിനു ശേഷമാണ് തീയണയ്ക്കാനായത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖും അരോഗ്യമന്ത്രാലയം ഡയറക്ടറും അനുശോചനം രേഖപ്പെടുത്തി.
ഏഴ് പേര് ഇനിയും കെട്ടിടത്തില്‍ കുടുങ്ങികിടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."