വൃക്കരോഗി സുമനസുകളുടെ സഹായം തേടുന്നു
ശ്രീകൃഷ്ണപുരം: കുടുംബത്തിന്റെ അത്താണിയായിരുന്ന ശിവദാസന്റെ രണ്ടണ്ട് വൃക്കകളും പ്രവര്‍ത്തരഹിതമായതോടെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ആവശ്യമായ 15 ലക്ഷം രൂപയില്ലാതെ നിസഹരായിരിക്കുകയാണ്. ഭാര്യ രഞ്ജിനി വൃക്ക നല്‍കാന്‍ തയ്യാറാണ്. ശിവദാസന്റെ പെട്ടിക്കടയില്‍ നിന്നുള്ള തുച്ഛ വരുമാനം കൊണ്ടാണ് ഭാര്യയും 11,1 3 വയസ് പ്രായമുള്ള മക്കളും ജീവിതം തള്ളി നീക്കിയിരുന്നത്. ഭീമമായ ചികിത്സ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമാണ്. ഇത് മനസിലാക്കി പ്രദേശ വാസികള്‍ അദ്ദേഹത്തിന്റെ പേരില്‍ ചികിത്സ സഹായ നിധി രൂപീകരിച്ചിരിക്കുകയാണ്. ശ്രീകൃഷ്ണപുരം ബ്ലോക്ക് മെമ്പര്‍ സി രാജന്‍ കണ്‍വീനറും കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കബീര്‍ ചെയര്‍മാനും വി.വി ജോസഫ് ട്രഷറുമായുള്ള ചികിത്സ സഹായ നിധിയാണ് രൂപീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ല സഹകരണ ബാങ്ക് പുലാപ്പറ്റ ബ്രാഞ്ചില്‍ 01301020004394 എന്ന നമ്പറില്‍അക്കൗണ്ടണ്ട് തുടങ്ങിയിട്ടുണ്ട്. യു.ടി.ഐ.ബി0 എസ്പികെഡി21 എന്നതാണ് ഐ.എഫ്.സി.ഡി കോഡ് ഫോണ്‍: 9745903217,9846523749.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."