റോഡ് പ്രവൃത്തി ഉദ്ഘാടനം 28ന്
പയ്യന്നൂര്‍: വെള്ളൂര്‍-പാടിയോട്ടുചാല്‍-പുളിങ്ങോം റോഡില്‍ പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള ഭാഗം മെക്കാഡം ടാര്‍ ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. 17.5 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ പെരിങ്ങോം മുതല്‍ ചെറുപുഴ വരെയുള്ള ഭാഗമാണ് ഒന്നാംഘട്ട പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ട പ്രവൃത്തി ഇവിടെ പൂര്‍ത്തീകരിക്കുന്നതോടെ രണ്ടാംഘട്ടം പെരിങ്ങോം മുതല്‍ കണ്ടോത്തുമുക്കു വരെ നടപ്പിലാക്കും. റോഡിന്റെ ശോച്യാവസ്ഥക്കെതിരേ ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. സി കൃഷ്ണന് എം.എല്‍.എക്കെതിരേയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചട്ടഞ്ചാല്‍ സ്വദേശി മൊയ്തീന്‍കുട്ടി ഹാജിയാണ് പ്രവര്‍ത്തി കരാര്‍ എടുത്തിരിക്കുന്നത്.
റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം 28നു വൈകുന്നേരം നാലിനു പെരിങ്ങോത്ത് സി കൃഷ്ണന് എം.എല്‍.എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."