HOME
DETAILS

വന്‍ ലഹരിഗുളിക ശേഖരവുമായി യുവാവ് പിടിയില്‍

  
backup
October 25 2016 | 21:10 PM

%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%97%e0%b5%81%e0%b4%b3%e0%b4%bf%e0%b4%95-%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af






വടകര: ലഹരി ഗുളികയുടെ വന്‍ശേഖരവുമായി യുവാവ് വടകരയില്‍ പിടിയിലായി. തലശ്ശേരി തിരുവങ്ങാട് ആലുങ്കല്‍ സമീറി(39)നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഉറക്കഗുളികയായി ഉപയോഗിക്കുന്ന 'നിട്രാസെപാം' മരുന്നാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. വടകരയിലെ മയക്കുമരുന്നു വിതരണ സംഘങ്ങള്‍ക്ക് എത്തിക്കാനായാണ് ഇതു കൊണ്ടുവന്നതെന്നാണു കരുതുന്നത്. 705 ഗുളികകളാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്.
ബംഗളൂരുവില്‍നിന്നാണ് ഇത്രയേറെ ഗുളിക കൊണ്ടുവന്നതെന്നു ചോദ്യംചെയ്യലില്‍ സമീര്‍ എക്‌സൈസിനോടു പറഞ്ഞു. ആറുരൂപ വിലയുള്ള നിട്രാസെപാം 100 രൂപയ്ക്കാണ് ഇയാള്‍ മറിച്ചുവില്‍ക്കുന്നത്. വടകരയില്‍ ലഹരി ഉപയോഗം വര്‍ധിച്ചതു കണക്കിലെടുത്ത് എക്‌സൈസ് സംഘം ജാഗ്രതയിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീറിനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. എടോടിയില്‍ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിനുമുന്നിലെ മെയിന്‍ റോഡില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ഉറക്കമില്ലായ്മക്കും വിഷാദത്തിനും ഡോക്ടര്‍മാര്‍ എഴുതുന്ന ഈ മരുന്ന് വിപണിയില്‍ സുലഭമായി ലഭിക്കില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നല്‍കേണ്ട മരുന്നാണിത്. ഇതിനുപുറമെ, ശീട്ടിന്റെ പകര്‍പ്പ് മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം. ഇങ്ങനെ വളരെ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്ന ഗുളികയാണ് ഇയാളുടെ കൈയില്‍നിന്നു പിടിച്ചെടുത്തത്. ഇത്രയേറെ ഗുളികകള്‍ ഒന്നിച്ചുകിട്ടിയത് ഫാര്‍മസിസ്റ്റുകളെപ്പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഒരു മെഡിക്കല്‍ ഷോപ്പിലും ഈയിനത്തില്‍പെട്ട നൂറു ഗുളിക പോലും സൂക്ഷിക്കാറില്ല.
എക്‌സൈസിന്റെ പരിശോധന ഒഴിവാക്കാന്‍ പല മരുന്നുകടക്കാരും ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ത്തിയിട്ടുണ്ട്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിടുന്ന മയക്കുമരുന്നു കച്ചവടക്കാരാണ് ഇത്തരം മരുന്നുകള്‍ എത്തിക്കുന്നത്. മണമില്ലാത്തതും വിലകുറവായതും പിടിക്കപ്പെടാന്‍ സാധ്യത കുറവുള്ളതുമാണു ലഹരി ഗുളികകളിലേക്കു കൗമാരക്കാരെയും യുവാക്കളെയും ആകര്‍ഷിക്കുന്നത്.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ മുരളീധരന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം. ഹനീഫ, പ്രിവന്റിവ് ഓഫിസര്‍ എ. കുഞ്ഞികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി ഷൈജു, എന്‍.എം സുനീഷ്, കെ.ആര്‍ സോനേഷ്‌കുമാര്‍, വിജയന്‍ കുനിയാണ്ടത്തില്‍ എന്നിവരടങ്ങിയ സംഘമാണ് സമീറിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago