സമാജ് വാദി പാര്‍ട്ടി പ്രതിസന്ധി: ശിവ്പാല്‍ യാദവ് ഒരു മന്ത്രിയെ കൂടി പുറത്താക്കി
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ പ്രതിസന്ധി കൂടുതല്‍ ആളികത്തിച്ച് അഖിലേഷ് യാദവ് മന്ത്രിസഭയിലെ ഒരു മന്ത്രിയെ കൂടി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവ് പുറത്താക്കി. അഖിലേഷ് യാദവുമായി അടുത്തു ബന്ധമുള്ള തേജ് നരേന് പാണ്ഡെയെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയത്.
മറ്റൊരു പാര്‍ട്ടി അംഗമായ ആഷു മാലികിനെ പാര്‍ട്ടി മീറ്റിനിടെ കയ്യേറ്റം ചെയ്തെന്ന ആരോപണത്തിന്റെ പുറത്താണ് നടപടി.
പവന് പാണ്ഡെയെ മന്ത്രിസഭയില്‍ നിന്നുകൂടി പുറത്താക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനു കത്തയച്ചിട്ടുണ്ടെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു. അച്ചടക്ക ലംഘനവും ഗുണ്ടായിസവും പാര്‍ട്ടിക്കുള്ളില്‍ അനുവദിക്കില്ലെന്നും ശിവ്പാല്‍ യാദവ് വ്യക്തമാക്കി.
മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതിയില്‍ വച്ച് പാണ്ഡെ തന്നെ മര്‍ദിച്ചുവെന്നാണ് ആഷു മാലിക് പരാതി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."