സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയെ നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ഇടപെടണം: കുമ്മനം രാജശേഖരന്‍
തൃശൂര്‍: അക്രമരാഷ്ട്രീയത്തിന് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. തൃശൂരില്‍ കോര്‍പ്പറേഷന്‍ ഓഫിസിനു മുന്നില്‍ അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. സ്റ്റാലിനെ പോലെ പിണറായി വിജയനും കോടിയേരിയും തങ്ങള്‍ കൊന്നൊടുക്കിയ നിരപരാധികളുടെ ചോരക്ക് മാപ്പു പറയേണ്ട കാലം വരും. പുന്നപ്ര വയലാറില്‍ വാരിക്കുന്തവുമായി വിപ്ലവം നടത്തിയവര്‍ വരമ്പത്ത് കൂലി കൊടുക്കുന്ന തമ്പുരാക്കന്മാരായി മാറിയത് രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. 70 വര്‍ഷം കൊണ്ട് പ്രത്യയ ശാസ്ത്ര ജീര്‍ണത നേരിടുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നമ്മള്‍ കൊയ്യും തലയെല്ലാം നമ്മുടേതാകുമെന്ന ചിന്തയാണ് ഇന്ന് സി.പി.എമ്മിനുള്ളത്. ജാതിയില്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്തുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് മെമ്പറാകാന്‍ തങ്ങള്‍ ഹിന്ദു എം.എല്‍.എയാണെന്ന് എഴുതി നല്‍കുന്നതെന്ന് കുമ്മനം ചോദിച്ചു. പോളിറ്റ് ബ്യൂറോ അംഗം രാമചന്ദ്രപിള്ള എന്തുകൊണ്ടാണ് ജാതിപേര് ഉപേക്ഷിക്കാത്തത്. വൈരുധ്യാത്മകത ഭൗതികവാദം കൊണ്ട് നടക്കുന്നവര്‍ക്ക് ശ്രീഗുരുദേവ ദര്‍ശനം അംഗീകരിക്കാനാകില്ല. ഇന്‍ക്വിലാബിനു പകരം ഹരിശ്രീ എന്ന മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കടമെടുത്തു തുടങ്ങിയിരിക്കുന്നു. സി.പി.എമ്മിന്റെ അടുത്ത സംസ്ഥാന സമ്മേളനം മഹാഗണപതി ഹോമത്തോടെയായിരിക്കും നടത്തുകയെന്നും കുമ്മനം പരിഹസിച്ചു. ഉപവാസ സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് പൊള്ളാഞ്ചേരി അധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, കെ.മഹേഷ്, വി.രാവുണ്ണി, എം.എസ് സമ്പൂര്‍ണ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."