HOME
DETAILS
MAL
വൃക്കകള്‍ തകരാറിലായ കുടുംബനാഥന് ചികിത്സാ സഹായം തേടുന്നു
backup
October 26 2016 | 19:10 PM
മണ്ണാര്‍ക്കാട്: വൃക്കകള്‍ തകരാറിലായ കുടുംബ നാഥന് സഹായം തേടുന്നു. എടത്തനാട്ടുകര ചുണ്ടോട്ടുകുന്നിലെ ചാലിയന്‍ വീട്ടില്‍ അബ്ദുവിന്റെ മകന് മുഹമ്മദ് മുസ്തഫ (45)യാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വൃക്കരോഗവുമായി ജീവിക്കുകയാണ്.
പ്രായമാവാത്ത രണ്ട് പെണ്‍കുട്ടികളും, ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ നാഥനായ മുസ്തഫക്ക് ജീവന് നിലനിര്‍ത്താന്‍ പോലൂം കനിവുള്ളവര്‍ കനിയണം. സ്വകാര്യ സ്ഥാപനത്തിന്റെ ഡ്രൈവറായിരുന്ന മുസ്തഫ. മൂന്ന് വര്‍ഷം മുന്‍പാണ് മുസ്തഫക്ക് രോഗം പിടിപെട്ടത്.
കുടുംബനാഥന് തന്നെ കിടപ്പിലായതോടെ നിത്യവൃത്തിക്കുപോലും വകയില്ല. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് നടത്തണം.വൃക്ക മാറ്റിവെക്കുന്നത് ഭീമമായ സംഖ്യയാണ് ചെലവ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."