HOME
DETAILS

സര്‍വിസ് ചട്ടലംഘന കേസ്; തോമസ് ജേക്കബിനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  
backup
October 26 2016 | 19:10 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b4%82%e0%b4%98%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%a4

കൊച്ചി: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരേയുള്ള പരാതിയില്‍ സി.ബി.ഐക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചു. തോമസ് ജേക്കബിനെ പിന്തുണച്ച സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സി.ബി.ഐയില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ്്്് സ്വീകരിച്ചത്്. എന്നാല്‍ ജേക്കബ് തോമസ് സി.ബി.ഐ ഡയരക്ടര്‍ക്ക് കത്തെഴുതിയത് ശരിയായില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിനോക്കിയതിനെതിരേ നടപടിയെടുത്തില്ലെന്ന ഹരജിയിലാണ് സര്‍ക്കാരും സി.ബി.ഐയും വ്യത്യസ്ത നിലപാടെടുത്തത്. ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.
അന്വേഷണം നടത്താന്‍ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അറിയിച്ചതില്‍ വിശദീകരണം തേടി ജേക്കബ് തോമസ് ഡയരക്ടര്‍ക്ക് കത്തയച്ചതും മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്ന് സി.ബിഐയും കോടതിയില്‍ പറഞ്ഞു. സി.ബി.ഐ ഡയരക്ടര്‍ക്കു കത്തെഴുതിയ  ജേക്കബ് തോമസിന്റെ നടപടി കീഴ് വഴക്കമില്ലാത്തതാണെന്നും കേന്ദ്ര സര്‍വിസിലെ ഉദ്യോഗസ്ഥനെതിരേ സര്‍വിസ് ചട്ട ലംഘനമാരോപിച്ചുള്ള പരാതി സി.ബി.ഐ അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നും സി.ബി.ഐ വാദിച്ചു.
അതേസമയം സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയെന്ന കേസില്‍ ജേക്കബ് തോമസിനെതിരേ നടപടി വേണ്ടെന്നുവച്ചത് സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1968 ലെ ആള്‍ ഇന്ത്യ സര്‍വിസ് (ഡിസിപ്‌ളിന്‍ ആന്‍ഡ് അപ്പീല്‍) ചട്ടത്തില്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതിന് നിരോധനമില്ല.  
സര്‍ക്കാരിന്റെ അനുമതി വേണമെന്നേ പറയുന്നുള്ളൂ. ഇത്തരത്തില്‍ ജോലി നോക്കുന്നതിന് അനുമതി നല്‍കാനും ഉദ്യോഗസ്ഥന്റെ നടപടി ശരിവച്ചു കൊടുക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയ വകയില്‍ ലഭിച്ച പ്രതിഫലം ജേക്കബ് തോമസ് തിരികെ നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല, ജേക്കബ് തോമസിന്റെ നടപടി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ ലാഭവും ലക്ഷ്യമിട്ടുള്ളതാണെന്നും സര്‍ക്കാര്‍  സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ, സ്വകാര്യ സ്ഥാപനമായ കൊല്ലത്തെ ടി.കെ.എം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 1.60 ലക്ഷം രൂപ പ്രതിമാസം കൈപ്പറ്റി  ജോലി നോക്കിയ ജേക്കബ് തോമസിന്റെ നടപടി സര്‍വിസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരും സി.ബി.ഐയുടെയും വിശദീകരണം. ഹരജിയില്‍ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് ഹാജരാകേണ്ടതുണ്ടെന്നും ഇതിനായി സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അപേക്ഷിച്ചു. തുടര്‍ന്ന് ഹരജി നവംബര്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  12 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  20 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  28 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  6 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  6 hours ago