നിസാമിന്റെ ഫോണ്‍വിളി: ജയില്‍ സുരക്ഷയില്‍ വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ഫോണ്‍ സംഭാഷണം ജയിലിനു പുറത്തായതിനാല്‍ ജയില്‍ സുരക്ഷയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.
നിസാമിന്റെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബംഗളൂരുവിലേക്ക് കൊണ്ടുപോയപ്പോള്‍ ജയിലിന് പുറത്തുവച്ച് പൊലിസുകാരുടെ സഹായത്തോടെയാണ് നിസാം സഹോദരങ്ങളായ അബ്ദുല്‍ നിസാര്‍, അബ്ദുല്‍ റസാഖ് എന്നിവരെ ഫോണില്‍ ഭീഷണിപ്പെടുത്തിയത്. ഇതിനെതുടര്‍ന്ന് അന്തിക്കാട് പൊലിസ് സ്റ്റേഷനില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൂടാതെ നിസാമിനൊപ്പം പോയ പൊലിസുകാരെ സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തി അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തിട്ടുണ്ട്. ഈ സംഭവം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിസാം മാധ്യമ ലേഖകനുമായി ഫോണില്‍ സംസാരിച്ചത് സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും നിസാമിനായി വഴിവിട്ട ഒരു സഹായവും സര്‍ക്കാര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."