HOME
DETAILS
MAL
ജയിലുകളിലെ ആത്മഹത്യ; പശ്ചിമ ബംഗാള്‍ മുന്നില്‍
backup
October 26 2016 | 19:10 PM
ന്യൂഡല്‍ഹി: ജയിലുകളിലെ ആത്മഹത്യാ നിരക്കില്‍ പശ്ചിമ ബംഗാള്‍ മുന്നില്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയും ഉത്തര്‍ പ്രദേശുമാണുള്ളത്.
52 വനിതാ കുറ്റവാളികള്‍ ഉള്‍പ്പെടെ 1,584 പേരാണ് സ്വഭാവിക രീതിയിലും അല്ലാതെയുമായി രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത്. ഇതില്‍ 1,469 പേരുടെ മരണം സ്വഭാവികമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍, മറ്റ് 115 പേരുടെ മരണം അസ്വാഭാവികമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അസ്വാഭാവിക മരണങ്ങള് സംഭവിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."