വര്‍ണവിവേചനമെന്ന് ആക്ഷേപം; അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്ന് ഗാംബിയയും പിന്മാറി
ബന്‍ജുള്‍: വര്‍ണവിവേചനം കാണിക്കുന്നെന്നും ആഫ്രിക്കക്കാരെ മാത്രം കുറ്റക്കാരായി കാണുന്നുവെന്നുമാരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി)യില്‍നിന്നു ഗാംബിയ പിന്മാറി. ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍നിന്നു പിന്മാറുന്നതായി ഇന്നലെയാണ് ഇസ്ലാമിക് റിപ്പബ്ലിക്കായ ഗാംബിയ പ്രഖ്യാപിച്ചത്.
മിക്കവാറും വിഷയങ്ങളിലൊക്കെ ആഫ്രിക്കക്കാരെ മാത്രം കുറ്റക്കാരായി കാണുന്നെന്നും വര്‍ണവിവേചനം കാണിക്കുന്നെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഷെരീഫ് ബോജാങ് ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അതിനു മുന്‍പു ബുറുണ്ടിയും ഇതേ പരാതി ഉന്നയിച്ച് ഐ.സി.സിയില്‍നിന്നു പിന്മാറിയിരുന്നു. യുദ്ധക്കുറ്റത്തില്‍ ഐ.സി.സി അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്കിയ സുഡാന് പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന് ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്ക അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് കോടതിയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ബന്ധം വഷളാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."