പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് നവംബര്‍ അഞ്ചിന് കോഴിക്കോട്ട്
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള പൊതുസമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഈ വര്‍ഷത്തെ പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് അടുത്തമാസം അഞ്ചിന് കോഴിക്കോട്ട് നടക്കും. കാലാവസ്ഥ വ്യതിയാനവും അതിന്റെ പ്രത്യാഘാതങ്ങളും മനസ്സിലാക്കി നവംബര്‍ നാലിന് പാരീസ് ഉടമ്പടി പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ പരിസ്ഥിതി സ്‌നേഹികള്‍ ക്ലൈമറ്റ് മാര്‍ച്ച് നടത്തുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എ അച്യുതന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചിന് വൈകീട്ട് മൂന്നിന് അരയിടത്തുപാലം മിനി ബൈപാസ് ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് മുതലക്കുളം മൈതാനത്ത് സമാപിക്കും. പരിസ്ഥിതി പ്രവര്‍ത്തകനും മാഗ്‌സെസെ അവാര്‍ഡ് ജേതാവുമായ ഡോ. സന്ദീപ് പാണ്ഡെ ഉദ്ഘാടനം ചെയ്യും. മാര്‍ച്ചിന് മുന്നോടിയായി 31ന് കുറ്റ്യാടിയില്‍ നിന്ന് കൊടിമരജാഥയും വാഴക്കാട് നിന്ന് പതാക ജാഥയും താനൂരില്‍ നിന്ന് ദീപശിഖാ ജാഥയും പ്രയാണമാരംഭിക്കും. പരിപാടിയുടെ ഭാഗാമായി ഇന്ന് മീഞ്ചന്ത ഗവ.ആര്‍ട്‌സ് കോളജില്‍ ഫോട്ടോ പ്രദര്‍ശനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊ. ടി. ശോഭീന്ദ്രന്‍, ടി.വി രാജന്‍, മണലില്‍ മോഹനന്‍, ഇ.കെ ശ്രീനിവാസന്‍, പി.ടി ശിവദാസന്‍ സംബന്ധിച്ചു. ഫോണ്‍9947557375.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."