വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങള്‍; ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തില്‍ 12-ാം പഞ്ചവല്‍സര പദ്ധതിയിലെ 2016-2017 വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗത പദ്ധതി ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. വാര്‍ഡുകള്‍ തിരിച്ചുള്ള പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
പൊതുവിഭാഗത്തില്‍ നെല്‍വിത്ത് വിതരണ പദ്ധതി, നെല്‍കൃഷി വികസന പദ്ധതി, പച്ചക്കറി കൃഷി വ്യാപന പരിപാടി, ടെറസ്സിലും മുറ്റത്തും പച്ചക്കറി കൃഷി, ഗ്രോ ബാഗ് വിതരണം, പാലിന് സബ്‌സിഡി നല്‍കല്‍ പദ്ധതി, കന്നുകുട്ടി പരിപാലന പദ്ധതി, ഭവന പുനരുദ്ധാരണ പദ്ധതി, ഭൂരഹിതര്‍ക്ക് ഭവനനിര്‍മാണത്തിന് സ്ഥലം വാങ്ങല്‍ പദ്ധതി, ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ സബ്‌സിഡി പദ്ധതി എന്നീ പദ്ധതികള്‍ക്കുമുള്ള ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
പട്ടികജാതി വിഭാഗത്തില്‍ ഭൂരഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങല്‍ പദ്ധതിക്കും പട്ടികവര്‍ഗ ഉപപദ്ധതി വിഭാഗത്തില്‍ ഭൂരഹിതര്‍ക്ക് ഭവന നിര്‍മാണത്തിന് സ്ഥലം വാങ്ങല്‍ പദ്ധതി, ഭവന വയറിങ് പദ്ധതി എന്നീ പദ്ധതികള്‍ക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി, വൈദ്യുതീകരിക്കാത്ത പട്ടികവര്‍ഗ കോളനികളില്‍ സൗരോര്‍ജ വിളക്കുകള്‍ വിതരണം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കല്‍ (പൊതുവിഭാഗം, പട്ടിക വര്‍ഗ വിഭാഗം), വനിത സംഘങ്ങള്‍ക്കും പട്ടികവര്‍ഗ വനിതകള്‍ക്കും ചെറുകിട തൊഴില്‍ സംരംഭം, പേപ്പര്‍ ക്യാരി ബാഗ്, തുണി സഞ്ചി നിര്‍മാണ യൂനിറ്റ് (പട്ടിക വര്‍ഗ വനിതകള്‍ക്ക്), തരിശ്‌രഹിത വയനാട് പദ്ധതിയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ യുവാക്കള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കലും പരിശീലനവും, സ്‌നേഹ വാഹനം - ശാരീരിക വൈകല്യമുള്ളവര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ എന്നീ പദ്ധതികള്‍ക്കുമുള്ള ഗുണഭോക്തൃ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗുണഭോക്തൃ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും രേഖാമൂലം നവംബര്‍ രണ്ടിന് വൈകിട്ട് മൂന്നിന് മുമ്പ് പഞ്ചായത്ത് ഓഫിസില്‍ സമര്‍പ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഗുണഭോക്തൃ പട്ടിക സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."