ലഹരി വിരുദ്ധ കാംപയിന്‍
തൃക്കരിപ്പൂര്‍: സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന കഞ്ചാവ് വില്‍പനക്കാരെ നിയമപാലകരുടെയും പൊതുജനങ്ങളുടെയും സഹായത്തോടുകൂടി നേരിടാനായി എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി 'ഞാനും ലഹരിക്കെതിരെ, നിങ്ങളോടൊപ്പം' എന്ന പ്രമേയത്തില്‍ തൃക്കരിപ്പൂര്‍ ടൗണില്‍ ഒപ്പു ശേഖരണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഏ.ജി.സി ബഷീര്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്തു.
2016 സെപ്റ്റംബറില്‍ തുടങ്ങി 2017 ജനുവരിയില്‍ അവസാനിക്കുന്ന എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സമ്മേളനത്തോടനുബന്ധിച്ചാണു ലഹരി മുക്ത കാംപയിന്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ശാഖാ കാംപസ് തലങ്ങളില്‍ ബോധവല്‍കരണ ക്ലാസുകളും സോഷ്യല്‍ മീഡിയ വഴി ലഹരിക്കെതിരേ പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. മുസ്‌ലിം ലീഗ് നേതാക്കളായ വി.കെ ബാവ, എസ്.കുഞ്ഞഹമ്മദ്, സത്താര്‍ വടക്കുമ്പാട്, വി.ടി ഷാഹുല്‍ ഹമീദ് ഹാജി, ഒ.ടി അഹമ്മദ് ഹാജി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ജാബിര്‍ തങ്കയം, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, പഞ്ചായത്ത് ഭാരവാഹികളായ അന്‍സാര്‍ കടവില്‍, അക്ബര്‍ സാദത്ത്, മഷൂദ് തലിചാലം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."