റോഡിന്റെ ശോച്യാവസ്ഥ; യൂത്ത് ലീഗ് പി.ഡബ്ല്യൂ.ഡി ഓഫിസ് മാര്‍ച്ച് നടത്തി
നീലേശ്വരം: നഗരസഭാ പരിധിയിലെ കോട്ടപ്പുറം-ഉച്ചൂളിക്കുതിര്-കരുവാച്ചേരി റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ് നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവാച്ചേരി പി.ഡബ്ല്യൂ.ഡി ഡിവിഷനല്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പെരുമ്പ മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി.
കൗണ്‍സലര്‍ എം സാജിത, ഇ.കെ റഷീദ്, എല്‍.ബി സാദ്ദിഖ്, അബ്ദുല്‍റഹിം പുഴക്കര, ഓര്‍ച്ച അബ്ദുല്ല, എന്‍.പി മുഹമ്മദ്കുഞ്ഞി, കെ.പി കമാല്‍, കെ മുഹമ്മദ്കുഞ്ഞി, പി ഫൈസല്‍ സംസാരിച്ചു.
വര്‍ഷങ്ങളായി ഗതാഗത യോഗ്യമല്ലാതായി കിടക്കുകയാണ് ഈ റോഡ്. ടാറിങ് നടത്താനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയായതാണ്. എന്നിട്ടും പ്രവര്‍ത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണു മാര്‍ച്ച് നടത്തിയത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഉടന്‍ പ്രവര്‍ത്തി ആരംഭിക്കുമെന്നു അധികൃതര്‍ ഉറപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."