ടാറിങ് ജോലികള്‍ ഇന്നു മുതല്‍ തുടങ്ങും
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിന്റെ ഉപരിതലത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ ഇന്നലെ രാവിലെ മുതല്‍ പാലം പൂര്‍ണമായും ഗതാഗതത്തിനായി തുറന്നുകൊടുത്തു. വലിയ ചരക്ക് വാഹനങ്ങളടക്കം പാലത്തിലൂടെ കടത്തിവിട്ടു. പാലത്തില്‍ ഗതാഗത നിയന്ത്രണത്തിനു നിയോഗിച്ചിരുന്ന പൊലിസ്, തണ്ടര്‍ ഫോഴ്സ് സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സേവനം ഇന്നലെ ഉണ്ടായിരുന്നില്ല. പാലം അറ്റകുറ്റപ്പണികള്‍ തീര്‍ക്കുന്നതിനു അനുവദിച്ച സമയമായ നവംബര്‍ 5നുളളില്‍ ജോലികള്‍ തീര്‍ത്ത് തുറന്നു കൊടുക്കാനായി.
പ്രവൃത്തി വിലയിരുത്തുന്നതിനായി ദേശീയപാതാ വിഭാഗം തിരുവനന്തപുരം റീജണല്‍ ഓഫിസര്‍ അടങ്ങുന്ന ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ പാലം സന്ദര്‍ശിക്കും.
പാലത്തില്‍ ടാറിങ് ജോലികള്‍ ഇന്നു രാത്രി മുതല്‍ ആരംഭിക്കും. അടിഭാഗത്ത് വെള്ളം ഇറങ്ങാതിരിക്കാനുള്ള ടാറിങ് മിശ്രിതം (മാസ്റ്റിക് അസാള്‍ട്ട്) ജോലികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുക. മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ ചെയ്യുന്നതിന് വാഹനങ്ങള്‍ക്ക് രാത്രി കാലങ്ങളില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും.
ടാറിങ് നടക്കുമ്പോള്‍ രാത്രി 9 മുതല്‍ രാവിലെ 6 മണി വരെ ഭാഗികമായി വാഹനങ്ങളെ കടത്തിവിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."