വനിതകള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനവുമായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍
അരീക്കോട്: വനിതകള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനവുമായി എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ രംഗത്ത്. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് വേതനമില്ലാതെ സേവന മനസുമായി ഒഴിവ് സമയം 'അധ്യാപകവൃത്തി' ചെയ്യുന്നത്. സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് ദത്തെടുത്ത ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ തെരട്ടമ്മല്‍ ഗ്രാമത്തില്‍ വനിതകള്‍ക്ക് കംപ്യൂട്ടര്‍ പരിജ്ഞാനം പകര്‍ന്ന് നല്‍കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍.
പ്രദേശത്തെ സ്ത്രീകളെ കംപ്യൂട്ടര്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 50 വനിതകള്‍ക്കാണ് പരിശീലനം നല്‍കുക. ഇവരെ 10 ഗ്രൂപ്പുകളാക്കി തിരിച്ച് തെരട്ടമ്മല്‍ അങ്കണവാടി കേന്ദ്രത്തിലാണ് ക്ലാസുകള്‍ സംവിധാനിക്കുക. വിദ്യാര്‍ഥികളുടെ ഒഴിവ് സമയം ഇതിനായി വിനിയോഗിക്കും. പരിശീലനം എളുപ്പമാക്കുന്നതിന് കംപ്യൂട്ടര്‍ പഠന സഹായിയും തയ്യാറാക്കിയിട്ടുണ്ട്.
പ്രോഗ്രാം ഓഫീസര്‍ എം. കൃഷ്ണനുണ്ണി, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മുഹമ്മദ് സബീല്‍, ഇര്‍ഷാദ് ഖലീല്‍, ജല്വാ ഖദീജ, ആദില, ലിയാന, ദില്‍ഷാ റനൂഫ്, മഷൂര്‍ഖാന്‍ എന്നിവരാണ് പരിശീലന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സ്വീകരണം നല്‍കി
നിലമ്പൂര്‍: സിബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ വിജയിച്ച പീവീസ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ അല്‍ഫോണ്‍സ് ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ ഡോ.എ.എം ആന്റണി, ഊര്‍മിള പത്മനാഭന്‍, ദീപക് തിരുവാലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."