HOME
DETAILS
MAL
റേഷന്‍ കാര്‍ഡ്: മൂന്നു പഞ്ചായത്തുകളിലായി ലഭിച്ചത് 988 അപേക്ഷകള്‍
backup
October 26 2016 | 20:10 PM
അരീക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അരീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ് പഞ്ചായത്തുകളില്‍ രണ്ട് ദിവസത്തിനിടെ ലഭിച്ചത് 988 അപേക്ഷകള്‍. തിങ്കളാഴ്ച അതാത് താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടെത്തിയാണ് അപേക്ഷ നല്കിയിരുന്നതെങ്കില് ചൊവ്വാഴ്ച മുതല്‍ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും അപേക്ഷ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കി.
അപേക്ഷ സ്വീകരിക്കല്‍ തുടങ്ങിയ ആദ്യം ദിവസം അരീക്കോട് പഞ്ചായത്തില്‍ 128 അപേക്ഷകളും ഊര്ങാട്ടിരിയില് 260ഉം കീഴുപറമ്പില്‍ 150ഉം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ ഊര്‍ങ്ങാട്ടിരി വില്ലേജില്‍ ലഭിച്ച 62 അപേക്ഷകളും കീഴുപറമ്പ് വില്ലേജില്‍ ലഭിച്ച 3 അപേക്ഷളും ഉള്‍പ്പെടും. ഇന്നലെ അരീക്കോട് 84ഉം ഊര്‍ങ്ങാട്ടിരി 253ഉം കീഴുപറമ്പ് 110 അപേക്ഷകളും ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."