അനധികൃത ഇറച്ചികട അടച്ചു പൂട്ടാന്‍ എത്തിയ ഉദ്യോഗസ്ഥരെ ഉടമയുടെ നേതൃത്വത്തില്‍ തടഞ്ഞു
കുട്ടനാട്: അനധികൃതമായി പ്രവത്തിച്ച ഇറച്ചികട അടച്ചു പൂട്ടാന്‍ എത്തിയ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ ഉടമയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഒരു മാസത്തിലേറെയായി പഞ്ചായത്ത് ലൈസന്‍സോ ആരോഗ്യ വകുപ്പ് അധികൃതരുടേയോ സാക്ഷ്യപത്രമോ ഇല്ലാതെ നൂറ് കണക്കിന് കുട്ടികള്‍ പഠിക്കുന്ന സെന്റ് അലോഷ്യസ് കോളജ്, കെ.എസ്.ആര്‍.റ്റി.സി. എടത്വ ഡിപ്പോ, ശ്രീനാരായണ ഗുരുക്ഷേത്രം എന്നിവയ്ക്ക് സമീപത്തായി പ്രവര്‍ത്തിച്ച താച്ചുവാവ ഇറച്ചികടക്ക് എതിരെയാണ് ഇന്നലെ രാവിലെ 11 മണിയോടെ നടപടിയുമായി അധികൃതര്‍ എത്തിയത്.
ലൈസന്‍സ് ഇല്ലാതെ കടനടത്താന്‍ അനുവദിക്കില്ലെന്ന് സെക്രട്ടറി റ്റി. ഉല്ലാസ്‌കുമാര്‍ കട ഉടമയോട് പറഞ്ഞെങ്കിലും കട ഉടമ അതിന് തയ്യാറാകാതിരിക്കുകയും പഞ്ചായത്തിനെ വെല്ലുവിളിക്കുകയുമായിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉടമ കൈയേറ്റത്തിന് മുതിരുകയും ചെയ്തു. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പഞ്ചായത്തില്‍ അടിയന്തിര യോഗം കൂടി കട ഉടമക്ക് എതിരെ പരാതി നല്‍കാനും കട അടച്ചു പൂട്ടുവാനും തീരുമാനിച്ചു. പ്രസിഡന്റ് ടെസ്സി ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബൈജു ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റ്റി.റ്റി. തോമസ്, റോസമ്മ ആന്റണി, ജയിന്‍ മാത്യു, തങ്കച്ചന്‍ ആശ്ശാംപറമ്പ്, എം.വി. സുരേഷ്, ബെറ്റി ജോസഫ്, ശ്യാമളാ രാജന്‍, ആനി ഈപ്പന്‍, അനിത, മിന്‍സി, ദീപ ഗോപകുമാര്‍, കുരുവിള ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."