കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: എ.എ ഷുക്കൂര്‍
എടത്വ: കുട്ടനാട്ടില്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന പക്ഷിപനിമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണമെന്ന് ഡി.സി.സി. പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു. കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ നഷ്ടത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ കാട്ടിയ അലംഭാവം മൂലം അര്‍ഹതയുള്ള ചില കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭ്യമായില്ലെന്നും എല്ലാ വീഴ്ചകളും പരിശോധിച്ച് അര്‍ഹരായ എല്ലാ താറാവ് കര്‍ഷകര്‍ക്കും കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
അമ്പലപ്പുഴ-തിരുവല്ലാ സംസ്ഥാന പാതയുടെ ശോചനീയവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ നവംബര്‍ നാലിന് 10 ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കാന്‍ കമ്മിറ്റി തീരുമാനിച്ചു. സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. സേവ്യര്‍ അധ്യക്ഷതവഹിച്ചു. എന്‍.എസ്.യു.ഐ. ദേശീയ സെക്രട്ടറി ടിജിന്‍ ജോസഫ്, ഡി.സി.സി. ജനറല്‍ സെക്രട്ടറി ജെ.റ്റി. റാംസെ, രമണി എസ്. ഭാനു, പ്രമോദ് ചന്ദ്രന്‍, പോളി തോമസ്, സുദര്‍ശനകുമാര്‍, ജസ്റ്റിന്‍ മാളിയേക്കല്‍, വിശ്വന്‍ വെട്ടത്തില്‍, ഏലിയാമ്മ വര്‍ക്കി, മാത്തുകുട്ടി ഈപ്പന്‍, ബിജു പാലത്തിങ്കല്‍, തങ്കച്ചന്‍ കൂലിപുരയ്ക്കല്‍, അനിയന്‍കുഞ്ഞ് മുട്ടാര്‍, പി.ജെ. ജോസഫ്, രഘു, ജനൂബ് പുഷ്പാകരന്‍, ടെസി ജോസ്, ഉല്ലാസ് കൃഷ്ണന്‍, ഗീതാ ബാബു, പ്രസന്നകുമാരി, ജോബിള്‍ പെരുമാള്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."