പ്രവാസികളുടെ കാരുണ്യത്തില്‍ നിര്‍ധന കുടുംബത്തിന് വീടായി
താമരശ്ശേരി: പ്രവാസികളുടെ കാരുണ്യത്തില്‍ നിര്‍ധന കുടുംബത്തിന് വീട് യാഥാര്‍ഥ്യമായി. പൂനൂര് ഞാറപ്പൊയില്‍ മഹല്ലിലെ പ്രവാസികളുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് സ്വന്തമായൊരു വീടെന്ന ഒരു നിര്‍ധന കുടുംബത്തിന്റെ സ്വപ്നം യാഥാര്ത്ഥ്യമാക്കിത്. എളമ്പിലാശ്ശേരി അഹമ്മദ്കോയയുടെ കുടുംബത്തിന് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ വൈകീട്ട് നാലു മണിക്ക് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് നിര്‍വഹിക്കും.
പ്രദേശത്തെ പ്രവാസികളില്‍ നിന്നുള്ള സഹായത്തോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് വീട് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ഒമ്പതുലക്ഷം രൂപ ചിലവായ വീട് പണിക്ക് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേണ്ടഷന്‍ മുഖേന ഗൃഹശ്രീ പദ്ധതിയില്‍ നിന്ന് രണ്ടണ്ടുലക്ഷം രൂപയുടെ ധനസഹായവും ലഭിച്ചിരുന്നു. സി.പി അബ്ദുറഹിമാന് മാസ്റ്ററുടെ നേതൃത്വത്തിലുള്ള നിര്‍മാണ കമ്മിറ്റിയാണ് മേല്‍നോട്ടം വഹിച്ചത്. താക്കോല്‍ദാനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനം പുരുഷന് കടലുണ്ടണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ അവേലം, ടി.പി.സി മുഹമ്മദ് കോയ ഫൈസി സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."