HOME
DETAILS
MAL
ലോറി പാടത്തേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്
backup
October 26 2016 | 21:10 PM
മൂവാറ്റുപുഴ: ലോറി പാടത്തേക്ക് മറിഞ്ഞു ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ രാവിലെ മാറാടി കായനാട് കവലയിലാണ് സംഭവം. ഡ്രൈവര്‍ മുടവൂര്‍ മണ്ണുംകുഴിയില് എം.വി.മഹേഷ്(33)നെ ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ലോഡ് ഇറക്കിയശേഷം തിരികെ വരികയായിരുന്ന ലോറി മത്തങ്ങത്തോട് പാടത്തേക്ക് മറിയുകയായിരുന്നു.
20 അടിയോളം താഴ്ചയിലേക്ക് പതിച്ച ലോറി പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് മൂവാറ്റുപുഴയില്‍ നിന്നും ഫയര്‍ഫഴ്സ് സംഘം സ്ഥലത്തെത്തി ലോറിയുടെ ക്യാബിന് വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."