വാറ്റ് റീഫണ്ട് ലഭിച്ചില്ല; വാണിജ്യമേഖല സാമ്പത്തിക പ്രതിസന്ധിയിലെന്ന്
മട്ടാഞ്ചേരി: മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) യുടെ റീഫണ്ട് ലഭിക്കാത്തത് മൂലം കൊച്ചിയിലെ വാണിജ്യമേഖല അതീവമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ത്രിയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ വി.രാമലിംഗം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഇവിടത്തെ വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും കോടികളാണ് റീഫണ്ട് ഇനത്തില്‍ ലഭിക്കാനുള്ളത്.
നേരത്തെ വില്‍പ്പന നികുതി സ്പഷ്യല്‍ സര്‍ക്കിള്‍ കൈകാര്യം ചെയ്ത പത്ത് ലക്ഷത്തിന് താഴ വിറ്റുവരവുള്ളവരുടെ കേസുകളും കമ്മേ ഷ്യല്‍ ടാക്‌സ് ഓഫീസറുടെ കീഴിലാണ് ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നത്. വാറ്റ് റീഫണ്ട് സംബന്ധിച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന കര്‍ശനവും സങ്കീര്‍ണ്ണവുമായ നിബന്ധനകളും നികുതി സംബന്ധമായ കാര്യങ്ങളില്‍ ചില ഉദ്യോഗസ്ഥരുടെ അജ്ഞതയും മൂലം ഏറെ കഷ്ടപ്പെടുന്നത് വ്യാപാരികളും കയറ്റുമതിക്കാരുമാണെന്നും റീഫണ്ട് ഉടന്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കണമെന്നും ചേമ്പര്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.
പുതതായി സര്‍ക്കാര്‍ കൊണ്ടുവരുന്ന സേവന നികുതി(ജി.എസ്.ടി)യെ സംബന്ധിച്ച് കൊച്ചിയിലെ വാണിജ്യ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിന് ചേമ്പര്‍ മുന്‍കയ്യെടുത്ത് ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കും.
ഇന്ത്യന്‍ ചേമ്പറില്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പാക്കുവാന്‍ പോവുകയാണെന്ന് പ്രസിഡന്റ് അറിയിച്ചു. ലോകത്തെവിടെയായിരുന്നാലും വ്യാപാരി സമൂഹത്തിന്റെ വിരല്‍തുമ്പില്‍ കാര്യങ്ങള്‍ നടക്കുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത് .
പശ്ചിമകൊച്ചിയുടെ പൊതുവായ പ്രശ്‌നങ്ങളിലും ചേമ്പര്‍ നാളിതുവരെ ഇടപെട്ടിട്ടുണ്ടെന്നും മേലിലും ചേമ്പറിന്റെ സാമൂഹിക ഉത്തരവാദിത്യം ശക്തമായ രീതിയില്‍ നിറവേറ്റുമെന്നും പ്രസിഡന്റ് പറഞ്ഞു.
ഈ മേഖലയിലെ ടൂറിസം വികസന രംഗത്തും മാലിന്യ സംസ്‌കരണ കാര്യത്തിലും ബന്ധപ്പെട്ട അധികൃതര്‍ക്ക് എല്ലാ സഹകരണവും നല്‍കും. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ചേമ്പറിന്റെ കീഴിലുള്ള 'ദിശ' വഴി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്റ് രാമലിംഗം പറഞ്ഞു.
ചേമ്പര്‍ വൈസ് പ്രസിഡന്റ് രാജേഷ് അഗര്‍വാള്‍, മുന്‍ പ്രസിഡന്റ് കെ.ബി രാജന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."