HOME
DETAILS

നിര്‍മാണം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍

  
backup
October 26 2016 | 21:10 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%b5%e0%b4%82%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8


നെടുമ്പാശ്ശേരി: പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് പുറപ്പിളളിക്കാവ് റെഗുലേറ്ററിന്റെ നിര്‍മ്മാണം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് വേണ്ടി താല്‍ക്കാലികമായി നിര്‍മ്മിച്ചു വന്നിരുന്ന മണല്‍ ബണ്ടിന് പകരമാണ് ഇപ്പോള്‍ സ്ഥിരം റെഗുലേറ്ററിന്റെ നിര്‍മ്മാണം നടക്കുന്നത്. റെഗുറേറ്റര്‍ നിര്‍മ്മാണം നീണ്ടു പോയതിനെ തുടര്‍ന്ന് പെരിയാറിലേക്ക് ഉപ്പ് വെള്ളം കയറി തുടങ്ങിയിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് നിര്‍മ്മാണ പുരോഗതി വിലയിരുത്താല്‍ കലക്ടര്‍ നേരിട്ടെത്തിയത്
നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു സാമ്പത്തിക പ്രതിസന്ധിയും നിലവിലില്ലെന്നും ഇക്കാരണത്താല്‍ നിര്‍മാണം തടസപ്പെടുന്ന സാഹചര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റെഗുലേറ്റര്‍ സ്ഥാപിക്കുന്ന നടപടി അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരികരിക്കാന്‍ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിന് കലക്ടര്‍ നിര്‍ദേശം നല്‍കി.
ആകെയുള്ള 23 ഷട്ടറുകളില്‍ ആറ് ഷട്ടറുകള്‍ സ്ഥാപിക്കുന്ന നടപടിയാണ് ഇതുവരെ പൂര്‍ത്തിയായിരിക്കുന്നത്. റെഗുലേറ്ററിനോടൊപ്പം നിര്‍മ്മിക്കുന്ന പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികള്‍ പൂര്‍ത്തിയാക്കാന്‍ പത്ത് മാസം കൂടി കാലാവധി ഉണ്ടെങ്കിലും അതിനു മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago