സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീടാക്രമണം; ആറ് പേര് കീഴടങ്ങി
ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ വീട് ആക്രമിച്ച് മാതാപിതാക്കളെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ ആറു പേര് കോടതിയില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെ കട്ടപ്പന ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മഠത്തിനകത്ത് മഹേഷ് (30), ചെമ്പകശ്ശേരി ബാബുക്കുട്ടന് (24), കടുംതൊട്ടി ടോണി(24), മുല്ലേറ്റുകുഴിയില് വെങ്കിടേഷ്(45) കിഴക്കേമുറിയില്‍ വിപിന്‍ദാസ് (24), കല്ലംമാക്കല്‍ ബൈനു (38) എന്നിവര്‍ കീഴടങ്ങിയത്. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി മറ്റൊരു പ്രതിയായ ഏറത്ത് ജോര്‍ജ്ജ് (50) നെ തങ്കമണി പൊലിസ് കാറ്റാടിക്കവലയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കട്ടപ്പന കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിട്ടുണ്ട്. മൂന്നു പ്രതികളെ 24 ന് പുലര്‍ച്ചെ 7 ന് ഈട്ടിക്കവലയില് നിന്നും അറസ്റ്റ് ചെയ്തിരുന്നു. ബിജു വാഴപ്പിള്ളില്‍ (38), ജോമോന് കൊച്ചുപറമ്പില്‍ (31) മനോജ് മഠത്തിനകത്ത്(38) എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. കേസില്‍ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത 16 കാരന് ഇനിയും അറസ്റ്റിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇയാള്‍ക്ക് ജുവനൈല്‍ കോടതിയില്‍ മാത്രമേ കീഴടങ്ങാന്‍ കഴിയൂ. ഈ മാസം 20 നാണ് കാല്‍വരിമൗണ്ടില്‍ ഏരിയ സെക്രട്ടറിയുടെ വീട് ആക്രമിച്ചത്. പരിക്കേറ്റ റോമിയോയുടെ മാതാപിതാക്കളായ സെബാസ്റ്റ്യന്‍, ഏലിക്കുട്ടി എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."