പ്രസിഡന്റ്‌സ് ട്രോഫി: ജലോത്സവക്കാഴ്ച്ചകളുമായി വാഹന പ്രചരണം
കൊല്ലം: പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിലെ ആവേശമുഹൂര്‍ത്തങ്ങളുടെ കാമറക്കാഴ്ച്ചകളുമായി പ്രചരണ വാഹനം ജില്ലയില്‍ പര്യടനം ആരംഭിച്ചു.
കഴിഞ്ഞ നാലു ജലോത്സവങ്ങളിലെ തെരഞ്ഞെടുത്ത ചിത്രങ്ങളാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന വാഹനത്തിലുള്ളത്. കലക്ടറേറ്റ് വളപ്പില്‍ ജില്ലാ കലക്ടര്‍ മിത്ര .ടി പര്യടനം ഫ്‌ളാഗ്ഓഫ് ചെയ്തു. എ.ഡി.എം. അബ്ദുള്‍ സലാം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ രാജ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി .അജോയ്, ഡി.റ്റി.പി.സി സെക്രട്ടറി കെ പ്രസാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുമുല്ലാവാരം, ആനന്ദവല്ലീശ്വരം, ചിന്നക്കട എന്നിവിടങ്ങളിലും വള്ളംകളിയുടെ സാംസ്‌കാരികോത്സവ വേദിക്ക് സമീപവും ഇന്നലെ വാഹനത്തിലെ പ്രദര്‍ശനം കാണാന്‍ ഏറെയാളുകളെത്തി. ഇന്ന് നീണ്ടകര, ചവറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."