HOME
DETAILS
MAL
പ്രതിരോധ രേഖ ചോർത്താന്‍ ശ്രമം: പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത് വിട്ടയച്ചു
backup
October 27 2016 | 05:10 AM
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചെന്ന സംശയിക്കുന്ന പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലിസ് കസ്റ്റിയിലെടുത്തു ചോദ്യം ചെയ്തു.
മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പൊലിസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്. അതേസമയം രേഖകള്‍ കൈമാറിയെന്നു സംശയിക്കുന്ന രണ്ട് പേരെ രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.മൗലാന റംസാന്, സുഭാഷ് ജാംഗിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തില്‍ പാക് ഹൈകമ്മീഷണറായ ബാസിത് മുഹമ്മദിനെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി വിശദീകരണം തേടും.
പ്രതിരോധ വിവരങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് 2015 നവംബറില്‍ അഞ്ച് പേരെ ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അക്തര്‍ അടക്കമുള്ള പാക് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."