തകഴിയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലും
അമ്പലപ്പുഴ: തകഴിയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലാന്‍ ധാരണ. കര്‍ഷകരുമായി പഞ്ചായത്ത് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
നേരത്തെ താറാവുകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഒരു വിഭാഗം കര്‍ഷകരുടെ എതിര്‍പ്പു മറികടന്ന് കുന്നുമ്മയില്‍ ചത്ത താറാവുകളെ കൂട്ടമായി തീയിട്ടു നശിപ്പിച്ചിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി പാടത്തിന്റെ വരമ്പത്ത് നൂറുകണക്കിനു താറാവുകളാണ് പക്ഷിപ്പനി മൂലം ചത്തത്.
കളക്ടറേറ്റില്‍ കുടിയ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവയെ തീയിട്ടു നശിപ്പിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഒരു വിഭാഗം താറാവുകര്‍ഷകര്‍ ഇതിനെതിരെ രംഗത്തു വന്നത് സംഘര്‍ഷത്തിനിടയാക്കി.
ചത്ത താറാവുകളെ മാത്രം തീയിട്ടാല്‍ മതിയെന്ന് ഒരു വിഭാഗവും അസുഖം വന്ന മുഴുവന്‍ തറാവുകളേയും തീയിടമെന്ന് മറ്റൊരു വിഭാഗം കര്ഷകരുമാവശ്യപ്പെട്ടു. അസുഖം ബാധിച്ചതാറാവുകളെ മറ്റു പാടശേഖരങ്ങളിലേക്കു കൊണ്ടു പോകുവാനോ വില്‍പ്പന നടത്തുവാനോ കഴിയില്ലെന്നും അതിനാല്‍ ഇവയെ കൊന്നു കുഴിച്ചുമൂടണമെന്നുമാണ് ചില കര്‍ഷകര്‍ ആവശ്യപ്പെട്ടത്.
ചത്ത താറാവുകളുടെയെല്ലാം കണക്കെടുത്ത ശേഷമാണ് തീയിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."