പാകിസ്താന് പരിശീലനം ലഭിച്ച 12 ബബര് ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായി റിപ്പോര്‍ട്ട്
ചണ്ഡീഗഢ്: പാകിസ്താനില്‍ പരിശീലനം നേടിയ 12 ബബര് ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ തീവ്രവാദികള്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നതായാണ് വിവരം. വിവരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊലിസ് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഒക്ടോബര്‍ 23 ന് അറസ്റ്റിലായ ഭീകരന് കമാല്‍ദീപ് സിങ്ങിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഭീകരര്‍ പഞ്ചാബിലെത്തിയ വിവരം ലഭിച്ചത്. പാകിസ്താനില്‍ നിന്നും പരിശീലനം നേടിയ ഭീകരര്‍ വന്‍സായുധ സന്നാഹത്തോടെയാണ് അതിര്‍ത്തി കടന്നതെന്നും കമാല്‍ദീപ് വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് ഡി.ജി.പിയുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."