HOME
DETAILS
MAL
ബബ്ബര്‍ ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നെന്ന്
backup
October 27 2016 | 19:10 PM
ചണ്ഡീഗഢ്:പാക് പരിശീലനം നേടിയ ബബ്ബര്‍ ഖല്‍സ തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗം. വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ 12ഓളം തീവ്രവാദികള്‍ പഞ്ചാബിലേക്ക് കടന്നതായാണ് സൂചന. വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത പൊലിസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
തീവ്രവാദിയെന്നു കരുതുന്ന കമല്‍ദീപ് സിങിനെ ഇക്കഴിഞ്ഞ 23ന് പഞ്ചാബില്‍ വച്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ നല്കിയ വിവരമനുസരിച്ചാണ് തീവ്രവാദികളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കശ്മീര്‍ സ്വദേശിയാണ് കമല്‍ദീപ്. പാകിസ്താനില്‍ നിന്നാണ് ഈ ഭീകരര്‍ക്ക് പരിശീലനവും ആയുധങ്ങളും ലഭിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."