ഗതാഗത പരിഷ്‌കാരം; ചാവക്കാട് ഇന്ന് പണിമുടക്ക്
ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്‌ക്കരണത്തിലുണ്ടായ അപാകത പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ചാവക്കാട് മെര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ചിടും.
നഗരത്തില്‍ നടപ്പിലാക്കിയ വണ്‍വേ സമ്പ്രദായം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പ്രയാസമായെന്നാരോപിച്ച് പ്രശ്‌ന പരിഹാരത്തിനായി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബറിന്റെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ചേര്‍ന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയില്‍ വ്യാപാരികളുടെ പരാതി പരിഗണിച്ചല്ലെന്നാരോപിച്ചാണ് വ്യാപാരികള്‍ അടിയന്തിര യോഗം ചേര്‍ന്ന് പുതിയ സമര പദ്ധതികളാവിഷ്‌ക്കരിച്ചത്.
ഈ യോഗത്തിലാണ് പണിമുടക്കിന് തീരുമാനിച്ചത്. പണിമുടക്കിന്റെ മുന്നോടിയായി ഇന്നലെ വ്യാപാരികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. മെര്‍ന്റ്ച്ചന്റ്‌സ് അസോസിയേഷന്‍ ആസ്ഥാനമായി വ്യാപാരി ഭവന്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റിയാണ് തിരിച്ചെത്തിയത്.
ഇന്ന് രാവിലെ 9ന് പ്രതിഷേധ പ്രകടനം നഗരസഭാ പരിസരത്ത് പൊതുയോഗം എന്നിവയും യോഗത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നവംബര്‍ രണ്ട് വൈകുന്നേരം 3ന് പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടേയും മോട്ടോര്‍ വാഹന തൊഴിലാളിയൂനിയനുകള്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൂട്ടായ സമര പരിപാടികള്‍ ആലോചിക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് കെ.വി അബ്ദുല്‍ ഹമീദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോജി തോമസ്, ട്രഷറര്‍ കെ.കെ സേതുമാധവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."