മുതലമടയില്‍ വീണ്ടും നിരോധിത കാളവണ്ടി ഓട്ടമത്സരം
മുതലമട: നിരോധനം മറികടന്ന് കാളവണ്ടി ഓട്ടമത്സരം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് തടഞ്ഞു. ചുള്ളിയാര്‍ ഡാമിനടുത്തുള്ള വെള്ളാരന്‍കടവിലാണ് അനുവാദമില്ലാതെ നടത്തിയ കാളവണ്ടി ഓട്ടമത്സരമാണ് കൊല്ലങ്കോട് എസ്.ഐ സഞ്ജയന്‍കുമാറും സംഘവും എത്തി തടഞ്ഞുവച്ചത്. വ്യാഴാഴ്ച്ച രാവിലെ മുതല്‍ ആരംഭിച്ച കാളവണ്ടി ഓട്ടമത്സരത്തില്‍ കാളകളെ ക്രൂരമായി മര്‍ദിക്കുന്നതായും, സുരക്ഷിതമല്ലാത്ത തരത്തില്‍ ഓട്ടമത്സരം നടത്തുന്നതുമായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലിസുകാര്‍ ഡാമിനോടുചേര്‍ന്നുള്ള കിണ്ണത്തുമുക്ക് മുതല്‍ മുതല്‍ വെള്ളാരന്‍കടവുവരെയുള്ള പ്രദേശത്തായിരുന്നു കാളവണ്ടി ഓട്ടമത്സരം നടത്തിയിരുന്നത്.
ഇരന്നൂറിലധികം കാളവണ്ടികള്‍ പങ്കെടുത്ത് കാളവണ്ടി ഓട്ടമത്സരത്തില്‍ തമിഴ്‌നാട്ടിലെ പഴനി, ഉടുമല, ആനമല, അബ്രാംപാളയം എന്നീപ്രദേശങ്ങളില്‍നിന്നുമാണ് കാളകള്‍പങ്കെടുത്തത്. ഡിജിറ്റല്‍ മീറ്റര്‍ ഉപയോഗിച്ചു കൊണ്ടുള്ള കാളവണ്ടി ഓട്ടമത്സരത്തില്‍ കാളകള്‍ക്ക് ബാറ്ററിഉപയോഗിച്ചുള്ള ഷോക്ക് നല്‍കി പീഡിപ്പിച്ചാണ് ഓട്ടമത്സരം നടത്തിയതെന്ന് നാട്ടുകാര്‍ ആരാപിച്ചു. മൈക്രോ സെക്കന്റ് സമയക്രമീകരണത്തില്‍ നടത്തിയ കാളവണ്ടി ഓട്ടമത്സരത്തിനിടെ വെള്ളാരന്‍ കടവില്‍നിന്നും അടമ്പമരത്തിലേക്കുള്ള് ഗതാഗതം നിര്‍ത്തിവച്ചു.
സാധാരണ രീതിയില്‍നിന്നുമാറി വ്യത്യസ്ഥമായ രീതിയിലാണ് കാളവണ്ടിഓട്ടമത്സരം നടത്തിയിരുന്നത്. ഏഴു കാളവണ്ടിക്കാര്‍ക്കെതിരേ നടപടിയെടുത്തതിനുശേഷം പിടിയിലായവരെ പൊലിസ് വിട്ടയക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."