HOME
DETAILS
MAL
ക്വട്ടേഷന്‍ സംഘത്തിന്റെ അറസ്റ്റ്: ഹരജി 31ന് പരിഗണിക്കും
backup
October 27 2016 | 20:10 PM
തലശ്ശേരി: തലശ്ശേരി പൊലിസിന്റെ പിടിയിലായ മംഗളൂരുവിലെ ക്വട്ടേഷന്‍ സംഘത്തെ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം വ്യാപകമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് നല്കിയ ഹരജി തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 31ന് പരിഗണിക്കും. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രതികള്‍ തലശ്ശേരി ചിറക്കരയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ സഞ്ചരിക്കുന്നതിനിടെ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."