സുരേന്ദര്‍ കുമാറിനു സസ്പെന്ഷന്
കൗന്റന്: ഇന്ത്യന്‍ ഹോക്കി പ്രതിരോധ താരം സുരേന്ദര്‍ കുമാറിനു രണ്ടു കളികളില്‍ നിന്നു സസ്പെന്ഷന്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലെ അവസാന ലീഗ് മത്സരത്തില്‍ മലേഷ്യന്‍ താരത്തിനെതിരേ നടത്തിയ ഫൗളിനെ തുടര്‍ന്നാണ് സസ്പന്ഷന്. മത്സരത്തില്‍ മഞ്ഞ കാര്‍ഡ് കണ്ടു സുരേന്ദറിനു പുറത്തു പോകേണ്ടി വന്നതിനെ തുടര്‍ന്നു ഇന്ത്യ പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്.
ഏഷ്യന്‍ ഹോക്കി ഫെഡറേഷന് സാങ്കേതിക സമിതിയാണ് താരത്തിനു സസ്പന്ഷന് വിധിച്ചത്. മത്സരത്തിനിടെ സുരേന്ദറിന്റെ ഹോക്കി സ്റ്റിക്ക് സഹതാരത്തിന്റെ താടിയില്‍ കൊണ്ടാണ് ഫൗള്‍ വിധിച്ചത്. മികച്ച ഫോമില്‍ നില്ക്കുന്ന സുരേന്ദറിനു ലഭിച്ച സസ്പന്ഷന് ഇന്ത്യക്ക് തിരിച്ചടിയാണ്. സെമിയില്‍ കളിക്കാന്‍ താരത്തിനു സാധിക്കില്ലെന്നുറപ്പായി. ടീം ഫൈനലില്‍ കടന്നാലും സുരേന്ദറിനു ഇറങ്ങാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."