ആര്‍ക്കിടെക്റ്റുകളുടെ നിര്‍മാണ അനുമതി പുനഃപരിശോധിക്കണം: ലെന്‍സ്ഫെഡ്
മട്ടന്നൂര്‍: കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നല്‍കുന്നതിനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു പുറമെ ആര്‍ക്കിടെക്റ്റുകള്‍ക്കു കൂടി നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) ജില്ലാ കണ്വന്ഷന് ആവശ്യപ്പെട്ടു. ഇങ്ങനെയൊരു നീക്കം സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കൂട്ടുകയേയുള്ളൂവെന്നും കണ്വന്ഷന് ചൂണ്ടിക്കാട്ടി.
നഗരസഭാ ചെയര്മാന് കെ ഭാസ്കരന് ഉദ്ഘാടനം ചെയ്തു. സംഘടനാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.സി.വി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ ജയചന്ദ്രന് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, സി.എസ് വിനോദ്, കെ കമലാക്ഷന്‍, പി.വി കനകരാജ്, സി.കെ പ്രശാന്ത് കുമാര്‍, എം.പി പത്മനാഭന്, എ.സി മധുസൂദനന്, കെ.ഇ അനില്‍ കുമാര്‍, ബിനു ജോര്‍ജ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ.പി ഷംസുദ്ദീന്, പി.വി ധനലക്ഷ്മി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."