സോളാര്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചു
വേങ്ങര: പഞ്ചായത്ത് പരിധിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച സോളാര്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചു. ലക്ഷ്യം കാണാതെ ലക്ഷങ്ങള്‍ പാഴായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന നാളുകളില്‍ 23 വാര്‍ഡ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ച 46 സോളാര്‍ തെരുവുവിളക്കുകളാണ് ഉപയോഗ ശൂന്യമായത്. ഓരോ വിളക്കുകള്‍ക്കും 40000 രൂപ ചെലവിട്ടാണ് കേന്ദ്രത്തിന് വെളിച്ചം വിതറി വിളക്കുകള്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തെ വാറണ്ടിയോടെ സ്ഥാപിച്ച വിളക്കുകളുടെ ബാറ്ററികള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുകയും ഏതാനും വിളക്കുകളുടെ ബാറ്ററികള്‍ ദിവസങ്ങള്‍ക്കകം കളവുപോവുകയും ചെയ്തതോടെ വിളക്കുകള്‍ പൂര്‍ണമായും കണ്ണുചിമ്മി. ഒരു മാസമെ പൂര്‍ണമായും പ്രവര്‍ത്തിച്ചുള്ളു എന്നാണ് നാട്ടുകാരുടെ പരാതി.
കേടുവന്ന വിളക്കുകള്‍ നന്നാക്കാന്‍ ഏജന്‍സി തയാറായില്ലെന്ന ആക്ഷേപവും നിലവിലുണ്ട്. ഗുണമേന്മ പരിശോധനയും മറ്റ് അന്വേഷണങ്ങളും നടത്താതെയാണ് സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കാന്‍ ഭരണ സമിതി തീരുമാനമെടുത്തതെന്നും പറയപ്പെടുന്നു. വിളക്കുകള്‍ റിപ്പയര്‍ ചെയ്ത് പുനരുജീവിപ്പിക്കുന്നതിന് ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. വിളക്കുകള്‍ അടിയന്തരമായി പുനസ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."