HOME
DETAILS
MAL
എടരിക്കോട് സ്പിന്നിങ് മില്‍; പ്രക്ഷോഭം ശക്തമാക്കുന്നതിന് ജനപ്രതിനിധികളുടെ യോഗം ചേരും
backup
October 27 2016 | 22:10 PM
കോട്ടക്കല്‍: അടച്ചുപൂട്ടിയ എടരിക്കോട് സ്പിന്നിങ് മില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം ചേരും. ഇന്നലെ ചേര്‍ന്ന സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികളുടെ യോഗത്തിന്റേതാണ് തീരുമാനം.
31ന് രാവിലെ ഒന്‍പതിന് മില്‍ റസ്റ്റ് ഷെഡില്‍ ജനപ്രതിധികളുടെ യോഗം ചേരുമെന്ന് സമരസമിതി ചെയര്മാന് സിദ്ദീഖ് താനൂര്‍ അറിയിച്ചു.
എടരിക്കോട്, പറപ്പൂര്, തെന്നല ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിക്കും.
യോഗത്തില്‍ സിദ്ദീഖ് താനൂര്‍ അധ്യക്ഷനായി.
പി.വി അജിത്, സിദ്ദീഖ് പൊട്ടിപ്പാറ, കെ.യു ഇഖ്ബാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."