കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സമ്മേളനം ഇന്ന് മുതല്‍ കൊണ്ടോട്ടിയില്‍
കൊണ്ടേണ്ടാട്ടി: ഗ്ലോബല്‍ ഇസ്‌ലാമിക് ഫൗണ്ടേണ്ടഷന്‍ ഫോര്‍ ദ ബ്ലൈന്‍ഡ്(ജിഫ്ബി)യുടെ നേതൃത്വത്തില്‍ കാഴ്ചയില്ലാത്തവരുടെ അഖിലേന്ത്യാ സമ്മേളനം തബസ്വിറ-2016 ഇന്നു മുതല്‍ ഞായര്‍ വരെ പുളിക്കലില്‍ നടക്കുമെന്നു ചെയര്‍മാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പുളിക്കല്‍ പൂവ്വത്തിക്കോട്ടയില്‍ അസ്സബാഹ് നഗറില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
മൂന്നു നിലയില്‍ ഉയരുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം, എക്‌സിബിഷന്‍, പുതിയ ബ്ലോക്കിനു തറക്കല്ലിടല്‍, വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം, യുവജന വിദ്യാര്‍ഥി വനിതാ സമ്മേളനം, അവാര്‍ഡ് ദാനം എന്നിവ നടക്കും.
എക്‌സിബിഷന്‍ ഉദ്ഘാടനം ജില്ലാകളക്ടര്‍ എ.ഷൈനിമോള്‍ നിര്‍വഹിക്കും.സുനീറ അബ്ദുള്‍ വഹാബ് അധ്യക്ഷയാകും. ശനിയാഴ്ച ജനറല്‍ സെക്ഷന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു ശേഷം നടക്കുന്ന യുവജന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥി സമ്മേളനം കെ.ഇമ്പിച്ചി ബാവയും വനിതാ സമ്മേളനം സുഹ്‌റ മമ്പാടും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ഏഴിനു പൊതുസമ്മേളനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇ,ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷനാകും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പി.വി.അബ്ദുള്‍ വഹാബ് എം.പി, ടി.വി.ഇബ്രഹീം എം.എല്‍.എ സംബന്ധിക്കും. ഞായറാഴ്ച നടക്കുന്ന സ്‌നേഹ സംഗമം എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍, ആലങ്കോട് ലീലാ കൃഷ്ണന്‍ സംബന്ധിക്കും.
കാഴ്ചയില്ലാത്തവര്‍ക്ക് ബ്രെയിലി ലിപിയില്‍ ഭാഷാ പഠനം, തൊഴില്‍ പരിശീലനം, പുനരധിവാസം, വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം നല്‍കല്‍ തുടങ്ങിയവ ഉദ്ദ്യേശിച്ചാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
കേരളത്തിനു പുറമെ തമഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുളള കാഴ്ചയില്ലാത്തവര്‍ സമ്മേളനത്തിനെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."