ജല പ്രസവം; കുഞ്ഞിന്റെ മരണകാരണം ഡോക്ടറുടെ അശ്രദ്ധമൂലമെന്ന്
തിരൂരങ്ങാടി: വെന്നിയൂരിലെ പ്രകൃതി ചികില്‍സാ കേന്ദ്രത്തില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമികറിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രസവസമയത്ത് ചികിത്സാ കേന്ദ്രത്തിലെ ഡോക്ടറുടെ അശ്രദ്ധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. പ്രസവ സമയത്ത് ഗര്‍ഭപാത്രത്തില്‍നിന്നും കുട്ടി പുറത്തുവരികയും പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുട്ടിയുടെ മാതാവിന് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പൊക്കിള്‍കൊടി മുറിഞ്ഞതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.
കുഞ്ഞ് പുറത്തുവരുന്നതിന് മുമ്പ് തന്നെ മാതാവിനെ കാറില്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യാത്രാമധ്യേയാകാം മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മാതാവിന്റെ ആന്തരികാവയവങ്ങള്‍ക്കും കുട്ടിയുടെ ശരീരത്തിലും പരുക്കുണ്ട്. കൊടിഞ്ഞി അല്‍അമീന്‍നഗര്‍ എലിമ്പാട്ടില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഹസീനയുടെ പെണ്‍കുഞ്ഞാണ് പ്രകൃതിചികിത്സാകേന്ദ്രത്തില്‍ ജലപ്രസവത്തിനിടെ മരിച്ചത്.
അതേസമയം ഡോക്ടര്‍ക്കെതിരെ നിയമ നടപടികളെടുക്കുവാനും, സ്ഥാപനം അടച്ചുപൂട്ടുവാനും ശുപാര്‍ശചെയ്തുള്ള ജില്ലാ രോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒ ഡോ.ഉമറുല്‍ ഫാറൂഖ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."