എക്‌സൈസ് ഓഫിസ് ഇല്ലാത്തത് മാഫിയകള്‍ക്ക് തുണയാകുന്നു
എടവണ്ണപ്പാറ: ജില്ലയില്‍ വ്യാജമദ്യം, ലഹരി ഉപയോഗം തുടങ്ങിയ കേസുകള്‍ അധികമുള്ള കൊണ്ടോട്ടി താലൂക്കില്‍ എക്‌സൈ് ഓഫിസില്ലാത്തത് ലഹരി മാഫിയകള്‍ക്ക് തുണയാകുന്നു. ജില്ലയിലെ എല്ലാ താലൂക്കുകള്‍ കേന്ദ്രീകരിച്ചും സര്‍ക്കികള്‍ ഓഫിസും റെയ്ഞ്ചു ഓഫിസും എക്‌സൈസ് വകുപ്പിന് കീഴില്‍ ഉണ്ടായിരിക്കെ താലൂക്ക് രൂപീകരിച്ച് മൂന്ന് വര്‍ഷമായിട്ടും കൊണ്ടോട്ടി താലൂക്കില്‍ ഇതിനൊരു നടപടിയുമായിട്ടില്ല.
നേരത്തെ താലൂക്ക് രൂപീകരിക്കുന്നതിന് മുമ്പുണ്ടായിരുന്ന ഓഫിസ് മലപ്പുറത്തക്ക് മാറ്റിയിരിക്കുകയാണ്. മുന്‍ എം.എല്‍.എ ഓഫിസ് വരുന്നതിനുള്ള നീക്കം നടത്തുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നെങ്കിലും ധനകാര്യ വകുപ്പ് തടയുകയായിരുന്നു.
ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്കില്‍ എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വന്നാല്‍ മലപ്പുറത്ത് നിന്നും അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടങ്ങളില്‍ എത്താന്‍. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്ക്് പ്രതികള്‍ രക്ഷപ്പെടാന്‍ കഴിയുമെന്നതും ഈ മേഖലയില്‍ ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
രണ്ടാഴ്ചകള്‍ക്ക്് മുമ്പ് വാഴക്കാട് പൊലിസ് അമ്പതോളം ആളുകളെയാണ് കഞ്ചാവ് കേസില്‍ വലയിലാക്കിയിരുന്നത്. ബ്രൌണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ എടവണ്ണപ്പാറയിലും താലൂക്കിലെ വിവിധ ഭാഗങ്ങളിലും വില്‍പന നടത്തുകയും ഉപയോഗം കൂടി വരികയും ചെയ്തിട്ടും താലൂക്കില്‍ എക്‌സൈസ് ഓഫിസ് ഇല്ലാത്തത് ലഹരിമാഫിയയെ സഹായിക്കുന്നതിന് തുല്യമാണ്.
നിലവില്‍ താലൂക്കിലെ കേസുകള്‍ പരിഗണിക്കുന്ന മലപ്പുറം റെയ്ഞ്ചിന് കീഴില്‍ ഒമ്പത് പഞ്ചായത്തും രണ്ട് മുനിസിപ്പാലിറ്റിയുമുണ്ട്.ആവശ്യാനുസരണമുള്ള ഉദ്യോഗസ്ഥര്‍ ഇല്ലാതെ പ്രയാസപ്പെടുന്ന മലപ്പുറം റെയ്ഞ്ചിന് താങ്ങവുന്നതിലപ്പുറം ജോലിയാണുള്ളത്. ഒരു സബ് ഇന്‍സ്‌പെക്ട്ടറും മൂന്ന് പ്രിവന്റീവ് ഓഫിസര്‍മാരും പത്ത് ഓഫിസര്‍മാരും ഒരു ഡ്രൈവറുമാണുള്ളത്. കേസുകള്‍ നടത്താനായി കോടതികളിലേക്കും മറ്റുമായി എസ്.ഐ പോയാല്‍ പകരക്കാരനായി അഡീഷണല്‍ എസ്.ഐ പോലും ഇവിടെയില്ല.132 അബ്കാരി കേസുകളും 13 നാര്‍കോട്ടിക്ക് കേസുകളും നൂറോളം പുകയില ഉല്‍പന്ന കേസുകളും ഈ വര്‍ഷം മാത്രം റെയിഞ്ച് ഓഫിസിന് കീഴില്‍ എടുത്തിട്ടുണ്ട്. മഞ്ചേരി സര്‍ക്കിള്‍ ഓഫിസിന് കീഴില്‍ വരുന്ന കേസുകള്‍ വേറെയും വരും. വിദ്യര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ലഹരി മാഫിയക്ക് അകപ്പെട്ടിട്ടും ഓഫിസ് നിര്‍മിക്കാനാവശ്യമായ സ്ഥലം വഴക്കാട് പഞ്ചായത്തും വാഴയൂര്‍ പഞ്ചായത്തും അറിയിച്ചിട്ടും ഓഫിസുകള്‍ നിര്‍മിക്കാതെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥ ലഹരി ഉപയോഗം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."